Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:47 pm

Menu

Published on November 16, 2017 at 6:18 pm

താക്കോല്‍ ഊരിയെടുക്കാനുള്ള അധികാരം പൊലീസിനില്ല; വാഹന പരിശോധനയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടവ

traffic-rules-you-must-know-about-kerala-traffic

കേരളത്തിലെ റോഡുകളിലെ ട്രാഫിക് പരിശോധനയും അതിനിടയ്ക്ക് പൊലീസും യാത്രക്കാരുമായുള്ള തര്‍ക്കങ്ങളുമെല്ലാം വാര്‍ത്തയാകാറുണ്ട്.

പരിശോധനയ്ക്കിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതും അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതും വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുന്നതുമെല്ലാം പലരും അനുഭവിച്ചിട്ടുണ്ടാകാം. പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ അല്‍പ്പമെങ്കിലും പരിഭ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു പരിഭ്രമത്തിന്റെ ആവശ്യമില്ല.

ഒരു ഡ്രൈവര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. പക്ഷേ, അവ നാം അറിഞ്ഞിരിക്കണമെന്നു മാത്രം. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കാനുള്ള അധികാരമില്ല എന്ന് ട്രാഫിക് നിയമം പറയുന്നു.

 

1. പരിശോധന ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സാര്‍ എന്നോ മേഡം എന്നോ അഭിസബോധന ചെയ്ത് വേണം സംസാരിക്കാന്‍. ഒരു കാരണവശാലും വാഹനം തടയുന്ന ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. അത്തരത്തിലുള്ള പെരുമാറ്റം പൊലീസിന്റെയോ മോട്ടര്‍വാഹന ഉദ്യോസ്ഥരുടേയൊ പക്കല്‍ നിന്നുണ്ടാകുകയാണെങ്കില്‍ പരാതി നല്‍കാവുന്നതാണ്. തിരികെ അതേ ബഹുമാനത്തോടെ പെരുമാറാന്‍ യാത്രക്കാരനും ഡ്രൈവറും ബാധ്യസ്ഥരാണ്.

2. നിങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പിഴ ഈടാക്കണമെങ്കില്‍ ട്രാഫിക് പൊലീസിന്റെ കൈവശം ചെല്ലാനോ, ഇ-ചെല്ലാന്‍ മെഷീനോ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ അവര്‍ക്ക് കഴിയില്ല.

3. വാഹനം പരിശോധിക്കാനായി തടഞ്ഞു നിര്‍ത്തിയാല്‍ അതാത് ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ അടുത്തേക്ക് ചെന്ന് രേഖകള്‍ നോക്കണം എന്നാണ് നിയമം.

4. മാന്യമായ പെരുമാറ്റം മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടുള്ളൂ. പരിശോധന സമയത്ത് സ്ത്രീകളും കുട്ടികളും വാഹനത്തിലുണ്ടെങ്കില്‍ ഒരു കാരണവശാലും വാഹനം സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.

5. ഗതാഗത നിയമലംഘനമുണ്ടെങ്കില്‍ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടീസ് നല്‍കിയശേഷം നടപടിയെടുക്കാം. വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിച്ചാല്‍ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനില്‍ കൊണ്ടുപോകാവൂ എന്നാണ് നിയമം. ഒരു മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിടാം എന്നതാണ് നിയമം പറയുന്നത്.

6. സ്വാഭാവികമായി വാഹനം നിര്‍ത്തിക്കുന്ന ട്രാഫിക് പൊലീസ് ആദ്യം ആവശ്യപ്പെടുക ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖകളുമാണ്. ഇവ കാണിക്കുക എന്നു മാത്രമാണ് മോട്ടോര്‍ നിയമം 130-ാം വകുപ്പ് പ്രകാരം അനുശാസിക്കുന്നത്. അത് കൈമാറ്റം ചെയ്യണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടമാണ്.

7. പൊലീസ് ഓഫീസര്‍ റാങ്കിലെ സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ഈടാക്കാന്‍ അധികാരമുള്ളത്.

8. യൂണിഫോമിലുള്ള മോട്ടോര്‍വാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇന്‍സ്‌പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥന്‍) ആവശ്യപ്പെട്ടാല്‍ വാഹനം നിര്‍ത്തണം. ആവശ്യപ്പെടുന്ന രേഖകള്‍ പരിശോധനയ്ക്കു വേണ്ടി കയ്യില്‍ നല്‍കാന്‍ ഡ്രൈവര്‍ ബാധ്യസ്ഥനാണ്.

9. ഡ്രൈവിംഗ് ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാതെ വാഹനമോടിച്ചാല്‍ പൊലീസിന് വാഹനം തടഞ്ഞു വയ്ക്കാം. വാഹനം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷവും ഇങ്ങനെ സംഭവിക്കാം.

10. ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക, ഓവര്‍സ്പീഡ്, നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, വാഹനത്തിലിരുന്ന് പുകവലി, രജിസ്റ്ററേഷന്‍ ഇല്ലാത്ത വാഹനം, ഇന്‍ഷുറന്‍സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുക തന്നെ വേണം.

11. പൊലീസിന്റെ നിയമവിരുദ്ധ ആവശ്യങ്ങള്‍ക്ക് വഴങ്ങരുത്. പൊലീസിന് കൈക്കൂലി നല്കാന്‍ ശ്രമിക്കരുത്. പൊലീസ് യൂണിഫോമിലല്ലെങ്കില്‍ അവരുടെ ഐഡി കാര്‍ഡ് കാണിക്കുവാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം.

12. മദ്യപിച്ച് വാഹനമോടിക്കുക, സിഗ്‌നല്‍ ലൈറ്റ് നിയമങ്ങള്‍ തെറ്റിക്കുക, ഓവര്‍ലോഡിങ്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയാഗിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ പൊലീസിന് ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാവുന്നതാണ്.

13. ട്രാഫിക് പൊലീസ് നിങ്ങളെ കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനകം വിചാരണയ്ക്കായി മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കണം.

14. ട്രാഫിക് പൊലീസ് നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് പൊലീസില്‍ പരാതി നല്‍കാം.

Loading...

Leave a Reply

Your email address will not be published.

More News