Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:03 pm

Menu

Published on June 10, 2014 at 1:44 pm

ഝാര്‍ഖണ്ഡില്‍ നിന്നും കിറ്റെക്‌സിനു വേണ്ടി ഡോണ്‍ബോസ്‌കോ കേരളത്തിലേക്ക് യുവതികളെ എത്തിച്ചു : മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ഗര്‍ഭപരിശോധനയും നടത്തി ;മനുഷ്യക്കടത്തിൻറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..!!

trafficking-in-women-in-kerala

റാഞ്ചി: ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് വിദ്യാഭ്യാസം നല്‍കാനെന്ന പേരില്‍ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നതിന്റെ പിന്നാലെ മറ്റൊരു മനുഷ്യക്കടത്തിന്റെ ചുരുള്‍ കൂടി അഴിയുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ബോസ്‌കോ ടെക് ഝാര്‍ഖണ്ഡില്‍ നിന്നും നിര്‍ദ്ധന യുവതികളെ കേരളത്തിലേക്ക് കടത്തിയെന്നാണ് വിവരം.ഡോണ്‍ബോസ്‌കോ ഗര്‍ഭപരിശോധനയ്ക്കു ശേഷം യുവതികളെ കേരളത്തിലേക്കയച്ച കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.സര്‍ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കിറ്റെക്‌സിന് വേണ്ടി ഡോണ്‍ബോസ്‌കോ യുവതികളെ റിക്രൂട്ട് ചെയ്തതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആള്‍ ഇന്ത്യ പ്രോഗ്രസ്സീവ് വുമന്‍സ് അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേരളത്തിലേക്ക് യുവതികളെ കടത്തുന്നുവെന്ന ആരോപണം ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. 2012ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ ആവശ്യങ്ങളില്‍ കോടതി ഡിജിപിയെ ചുമതലപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കു ശേഷം സമര്‍പ്പിച്ച ഇടക്കാല ഇടക്കാല റിപ്പോര്‍ട്ടാണ് ഡോണ്‍ബോസ്‌കോ ടെക്കിനേയും പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്‌സിനേയും സംശയത്തിന്റെ നിഴലിലാക്കുന്നത്. 2012 നവംബറില്‍ തുടങ്ങിയ നിയമപോരാട്ടത്തിന് രണ്ടുവര്‍ഷം മുമ്പ് യുവതികളെ കേരളത്തിലേക്കയക്കാന്‍ തുടങ്ങിയിരുന്നു. തൊഴില്‍ പരിശീലനത്തിനായി നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള യുവതികളെ ഡോണ്‍ബോസ്‌കോ ജാര്‍ഖണ്ഡില്‍ നിന്നും റിക്രൂട്ട് ചെയ്തു നല്‍കുമെന്നും ഇവര്‍ക്ക് കിഴക്കമ്പ്രത്ത് യൂണിറ്റില്‍ കിറ്റെക്‌സ് പരിശീലനം നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ. യുവതികളെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് ശാരീരിക ക്ഷമത തെളിയിക്കണമെന്ന് ഇരുവരും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3200 യുവതികളെ 2011 ഒക്ടോബര്‍വരെ കേരളത്തിലെത്തിച്ചു. മെഡിക്കല്‍ പരിശോധനയുടെ പേരില്‍ യുവതികളെ ഗര്‍ഭപരിശോധനയ്ക്കു വിധേയരാക്കിയെന്ന കാര്യം വൈകിയാണ് പുറത്തുവരുന്നത്. വൈദ്യപരിശോധനയ്ക്കായി യുവതികളെയും കൂട്ടി ഡോണ്‍ബോസ്‌കോ പ്രതിനിധി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഗര്‍ഭപരിശോധനയെ ചോദ്യം ചെയ്യുകയായിരുന്നു. ജാര്‍ഖണ്ഡ് സിഐഡിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു ശേഷം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സംഭവം മനുഷ്യക്കടത്താണെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡോണ്‍ബോസ്‌കോ യുവതികളെ കേരളത്തിലേക്ക് കൊണ്ടുപോയത്. യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കണമെന്ന ആവശ്യവുമായി ഡോണ്‍ബോസ്‌കോ പ്രതിനിധി ആശുപത്രിയില്‍ എത്തിയെന്ന് സദര്‍ ആശുപത്രി സൂപ്രണ്ട് എസ്.എന്‍ സിന്‍ഹ പോലീസിനോട് സ്ഥിരീകരിച്ചു. ഡോക്ടറുടെ മൊഴിയെ അടിസ്ഥാനമാക്കി പോലീസും സാമൂഹ്യ, വനിതാ, ആരോഗ്യവകുപ്പ് പ്രതിനിധികളും ഉള്‍പ്പെട്ട പ്രത്യേകസംഘം തുടരന്വേഷണം നടത്തുക. അതേസമയം സംഭവത്തെപ്പറ്റി അന്വേഷിച്ച വനിതാകമ്മീഷന്റെ രണ്ടംഗ സംഘം യുവതികളെ കടത്തിയ സംഭവത്തിനു പിന്നില്‍ വന്‍ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗര്‍ഭപരിശോധനയ്ക്കു ശേഷം യുവതികളെ കൊണ്ടുപോയത് ലൈംഗികവൃത്തിക്കടക്കം ഉപയോഗിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥയായ അജന്ത സിങിന്റെ കണ്ടെത്തല്‍. മനുഷ്യക്കടത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടെടുത്ത സുഗതി കച്ചബ് ചിലകാര്യങ്ങളില്‍ വിയോജിച്ചതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ല.സംഭവത്തില്‍ ഝാര്‍ഖണ്ഡില്‍ വിവിധതലങ്ങളില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ കേരളാപോലീസും സംസ്ഥാനസര്‍ക്കാറും ഇത് അറിഞ്ഞ മട്ട് കാണിക്കുന്നില്ല എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News