Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്വാളിയാര്‍: ഓടുന്നതിനിടെ നിന്ന് പോയ ട്രെയിൻ യാത്രക്കാര്‍ തള്ളി സ്റ്റാർട്ടാക്കി.കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം. ഗ്വാളിയാറിലെ തിരക്കേറിയ തെരുവിലൂടെ പോകുന്ന കൈലാരാസ്-സബര്‍ഗഡ് മീറ്റര്‍ ഗേജ് പാതയിലാണ് ട്രെയിന്‍ പണിമുടക്കിയത്. പിന്നീട് എഞ്ചിന്‍ സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റെയില്‍വേ അധികൃതരും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ ഓഫായി കിടന്നു. തെരുവിലൂടെ പോകുന്ന ട്രെയിന്‍ ആയതിനാല്‍ ഗതാഗതകുരുക്കും രൂക്ഷമായി. തുടർന്ന് യാത്രക്കാരും നാട്ടുകാരും ചേർന്ന് ട്രെയിന്‍ റോഡില്‍ നിന്ന് തള്ളി നീക്കാന്‍ തുടങ്ങിയതോടെ എഞ്ചിൻ സ്റ്റാർട്ടാക്കാകുകയും ഓടാന്‍ തുടങ്ങുകയുമായിരുന്നു. അമിതമായി ചൂടായതായിരുന്നു ട്രെയിൻ എഞ്ചിൻ പണിമുടക്കാൻ കാരണമായതെന്നാണ് റിപ്പാർട്ട്.
–
–
Leave a Reply