Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:47 pm

Menu

Published on May 26, 2018 at 1:43 pm

ഗൂഗിൾ ക്രോമും ഫയർഫോക്സും ഉപയോഗിച്ച് ക്യാഷ് അയക്കുന്നവർക്ക് മുന്നറിയിപ്പ്

transaction-threw-google-hrome-and-firefox-browsers-are-targeted

സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റെ ഗൂഗിൾ ക്രോമും ഫയർഫോക്സും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. ഓണ്‍ലൈന്‍ കോമേഷ്യല്‍ വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച്‌ വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

ഫിഷിങ് ഇ-മെയിലുകള്‍ വഴിയാണ് വീഗാ സ്റ്റീലര്‍ എന്ന് ഈ മാല്‍വെയില്‍ കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്.

മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്. .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്‍റുകള്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നാണ് പ്രൂഫ് പോയന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News