Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:00 am

Menu

Published on April 19, 2017 at 2:04 pm

ഹൊയ്യ ബസിയു; ഇന്നും ചുരുളഴിയാത്ത രഹസ്യം

transylvania-haunted-forest-known-as-romanias-bermuda-triangle-hoia-baciu

ട്രാന്‍സില്‍വാനിയ എന്ന പേരുകേട്ടാല്‍ മിക്കവരുടേയും മനസിലേക്കെത്തുന്ന ഒരു പേര് ഡ്രാക്കുള എന്നതായിരിക്കും. ഏവരെയും പേടിപ്പെടുത്തുന്ന പൈശാചിക സത്വം. എന്നാല്‍ ഈ പറഞ്ഞുവരുന്നത് ഡ്രാക്കുള പ്രഭുവിനെപ്പറ്റിയല്ല, ഡ്രാക്കുള പ്രഭുവിന്റെ പേരിനാല്‍ ശ്രദ്ധേയമായ ട്രാന്‍സില്‍വാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റിയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കഥയാണ്. ഒരാട്ടിടയന്‍ തന്റെ ആട്ടിന്‍പറ്റങ്ങളുമായി റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും. ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ് ഈ കാട്.

കാണാതായ ആ ആട്ടിടയന്റെ പേരുതന്നെയാണ് ഈ വനത്തിന് നല്‍കിയിരിക്കുന്നത്, ഹൊയ്യ ബസിയു. ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്‌നാപോക്ക നഗരത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഈ പ്രേതവനം സ്ഥിതി ചെയ്യുന്നത്.

അരനൂറ്റാണ്ടായി പാരാനോര്‍മ്മല്‍ ആക്റ്റിവിറ്റികളെ കുറിച്ച് അന്വേഷിക്കുന്നവരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ ഈ വനത്തിന്റെ ദുരൂഹസ്വഭാവം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

1968 ഓഗസ്റ്റ് 18ന് മിലിറ്ററി ടെക്‌നീഷ്യനായ എമില്‍ ബാര്‍ണിയ പകര്‍ത്തിയ ഒരു ചിത്രത്തോടെയാണ് ലോകത്തിന്റെ ശ്രദ്ധ ആദ്യമായി ഹൊയ്യ ബസിയു കാടുകളില്‍ പതിയുന്നത്. മരത്തലപ്പുകള്‍ക്കു മുകളിലൂടെ തളികരൂപത്തില്‍ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്.

ഇതിന് ശേഷം പലരും ഇത്തരത്തില്‍ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയില്‍ അസാധാരണമായ പ്രകാശവും കാടിനു മുകളില്‍ കണ്ടു. 1960 കളില്‍തന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകന്‍ കാട്ടിലെ പ്രകാശത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു.

ഇതിനായി ഒട്ടേറെ ചിത്രങ്ങളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ല്‍ അദ്ദേഹം അന്തരിച്ച് ദിവസങ്ങള്‍ക്കകം ദുരൂഹസാഹചര്യത്തില്‍ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമാകുകയാണുണ്ടായത്.

ലോകത്ത് ഏറ്റവുമധികം പറക്കുംതളികകള്‍ കണ്ട സ്ഥലങ്ങളിലൊന്ന് എന്നതിനപ്പുറം കാടിനെക്കുറിച്ച് പ്രദേശവാസികള്‍ക്ക് പറയാനുള്ളത് ഭയാനകങ്ങളായ കഥകളാണ്. ആട്ടിടയന്റെ കഥയ്ക്ക് ശേഷം വനം അറിയപ്പെടുന്നത് ‘റുമേനിയയുടെ ബര്‍മുഡ ട്രയാംഗിള്‍’ എന്നാണ്.

കാട്ടിലേക്ക് കയറിപ്പോയ ഒട്ടേറെപ്പേരെ കാണാതായതും ഇതിന് ആക്കം കൂട്ടി. രാത്രികാലങ്ങളില്‍ വെളിച്ചത്തിന്റെ ‘ഗോളങ്ങള്‍’ കാടിനകത്തു നിറയെ കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ അലറിക്കരച്ചിലുകളും പിന്നെ അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെനിന്നുയരാറുണ്ട്.

മാത്രമല്ല ഈ കാടിന് സമീപത്തു കൂടെ പോകുന്നവര്‍ക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്‌നാപോക്കയില്‍ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കള്‍ കാലങ്ങളായി വനത്തിലെ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.

ധൈര്യം സംഭവിച്ച് കാട്ടിലേക്ക് കയറിയവരുടെ അനുഭവവും മറ്റൊന്നല്ല. കാട്ടിലേക്ക് കയറിയവര്‍ക്ക് തിരികെയിറങ്ങുമ്പോള്‍ അവര്‍ക്ക് അത്രയും നേരം ഹൊയ്യ ബസിയുവില്‍ എന്തു ചെയ്‌തെന്ന് ഓര്‍മ്മയുണ്ടാകില്ലെന്നും ചിലര്‍ പറയുന്നു.

ദേഹമാകെ ചൊറിച്ചില്‍, ആരോ ആക്രമിച്ചതു പോലെ മുറിവുകള്‍, തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോള്‍ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ, ചിലര്‍ക്കെല്ലാം തലചുറ്റലും ഛര്‍ദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്‌നം.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള കഥയായിട്ടാണ് പലരും പ്രചരിപ്പിക്കുന്നത്. അതായത് പ്രദേശത്ത് ടൂറിസം വ്യവസായവും പച്ചപിടിക്കുന്നുണ്ടെന്ന്. ഹൊയ്യ ബസിയു കാടിന്റെ മധ്യഭാഗത്തായുള്ള ഒരു പുല്‍പ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം.

കാട്ടിനകത്ത് അസാധാരണമായ ആകൃതിയില്‍ വളരുന്ന മരങ്ങളാണേറെയും. ചിലതിന്റെ ശാഖകള്‍ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകള്‍ കണ്ട കഥകളുമുണ്ട്. പ്രേതകഥകളില്‍ മാത്രം കേട്ടിട്ടുള്ള തരം കൂറ്റന്‍ െചന്നായ്ക്കളെ ഉള്‍പ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന പുല്‍പ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം.

ട്രാവല്‍ ചാനലിന്റെ ‘ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.അതുവരെ കഥയെന്നു കരുതിയിരുന്ന പല കാര്യങ്ങളിലും നേരിയ സത്യമുണ്ടെന്ന് മനസിലായതും ഈ പരിപാടിയോടു കൂടിയായിരുന്നു.

കാടിന്നകത്തെ അസാധാരണ കാഴ്ചകളും താപവ്യതിയാനവും വെളിച്ചവുമെല്ലാം ചിത്രീകരണ സംഘം പകര്‍ത്തി. പക്ഷേ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആര്‍ക്കും നല്‍കാനായിട്ടില്ല. അത്രയേറെ പഠനങ്ങളും പ്രദേശത്ത് നടത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News