Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:25 pm

Menu

Published on August 25, 2016 at 9:18 am

ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് നടന്നത് 10 കിലോമീറ്റര്‍

tribal-man-walks-10-km-carrying-wifes-body

ഭുവനേശ്വര്‍ : ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി ഭര്‍ത്താവ് നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ പിന്നാേക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് മനുഷ്യമനസുകളെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.ക്ഷയ രോഗം ബാധിച്ച്‌ മരിച്ച ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദനാ മജ്ഹി എന്ന 42-കാരന്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് മൃതദേഹവുമായി നടന്നുതുടങ്ങിയത്.ആശുപത്രിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ദരിദ്ര ഗ്രാമമായ കലാഹാണ്ഡിയിലാണ് ദനാ മജ്ഹി താമസിച്ചുവരുന്നത്.10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇയാളെ പ്രദേശത്തെ ഒരു പ്രാദേശിക വാര്‍ത്താ ചാനല്‍ സംഘം കണ്ടുമുട്ടി.  ആശുപത്രി അധികൃതരോട് എന്റെ കൈവശം പണമില്ലെന്നും വാഹനം വിളിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്’ മജ്ഹി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ശേഷം മാധ്യമപ്രവര്‍ത്തകര്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ബാക്കി 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയുമായിരുന്നു.ആശുപത്രികളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി ഒഡീഷാ സര്‍ക്കാര്‍ മഹാപാരായണ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News