Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയനാട്: വയനാട്ടില്‍ ആദിവാസികള്‍ കളക്‌ട്രേറ്റ് ഉപരോധിക്കുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നു ആരോപിച്ചാണ് പ്രതിഷേധം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി എത്തിയ ആദിവാസികള്‍ കളക്ട്രേറ്റ് വളഞ്ഞുതുടങ്ങിയത്. ജയില്‍ നിറയ്ക്കല്‍ സമരം എന്നപേരില്‍ നൂറുകണക്കിന് ആദിവാസികളാണ് കളക്ട്രേറ്റിനുമുന്നില്‍ കുടില്‍ കെട്ടിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ആദിവാസിക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ സമരം ചെയ്യുന്നത്.ഭൂമി നഷ്ടപ്പെട്ട മുഴുവന്‍ ആദിവാസികള്‍ക്കും ഒരേക്കര്‍ ഭൂമി ലഭ്യമാക്കും എന്ന വാഗ്ദാനം നടപ്പിലാക്കുക, ഗോത്രസാരഥി പദ്ധതി പ്രകാരം ആദിവാസി കുട്ടികളെ സ്‌കൂളിലയയ്ക്കാനും വിദ്യാഭ്യാസം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുക, ഭൂമി ലഭ്യമാക്കാനായി ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കുക, ആദിവാസികള്‍ക്ക് വീട് നിര്‍മിയ്ക്കാന്‍ വായ്പ അനുവദിക്കുക, 10ാം ക്ലാസ് കഴിഞ്ഞ ആദിവാസി കുട്ടികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ സമരം നടത്തുന്നത്.
സമരത്തിന് സിപിഎം പിന്‍തുണ നല്‍കുന്നുണ്ട്.
Leave a Reply