Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:54 am

Menu

Published on January 18, 2018 at 10:48 am

വീട് വൃത്തിയാക്കാന്‍ ഇനി പകുതി സമയം മതി; സംഗതി സിമ്പിൾ അല്ലേ….

tricks-to-clean-your-home-fast

വീട് വൃത്തിയാക്കുക എന്നത് എല്ലാവരെ സംബന്ധിച്ചും ഭാരിച്ച കാര്യം തന്നെയാണ്. പലര്‍ക്കും മറ്റ് ജോലികളെല്ലാം മാറ്റിവെച്ച് ചെയ്യേണ്ടിവരുന്നതാണ് വീട് വൃത്തിയാക്കല്‍. പലര്‍ക്കും പരാതിയും ഈ സമയക്കൂടുതലാണ്.

എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പകുതി സമയം കൊണ്ട് വീട് വൃത്തിയാക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

 

1. ആദ്യം മുകള്‍ നില

ഇപ്പോള്‍ നിര്‍മ്മിക്കുന്ന മിക്ക വീടുകളും ഇരുനിലകളാണ്. അതിനാല്‍ തന്നെ വൃത്തിയാക്കാന്‍ തുടങ്ങുമ്പോള്‍ മുകള്‍ നിലയില്‍ നിന്ന് താഴോട്ട് വൃത്തിയാക്കുക. അതായത് വീടിന്റെ ഏറ്റവും മുകള്‍ ഭാഗത്തു നിന്ന് വേണം വൃത്തിയാക്കല്‍ തുടങ്ങാന്‍. മുകളില്‍ നിന്നുള്ള പൊടിയൊക്കെ ഇതോടെ താഴെയെത്തും. ഇനി മുകളില്‍ നിന്ന് പൊടി വീഴുമെന്ന് പേടിക്കാതെ താഴത്തെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാം.

2. ഓരോ മുറിയായി വൃത്തിയാക്കുക

വീട് വൃത്തിയാക്കുമ്പോള്‍ ഓരോ മുറികളായി വൃത്തിയാക്കുന്നതാണ് നല്ലത്. ഇതാണ് വീട് വൃത്തിയാക്കാനുള്ള എളുപ്പവഴി. അതുപോലെതന്നെ ചിട്ടയായി സാധനങ്ങള്‍ വയ്ക്കാന്‍ സാധിക്കും. ഈ വൃത്തിയാക്കല്‍ രീതി കൊണ്ട് സമയവും ഏറെ ലാഭിക്കാം.

 

3. ഒറ്റ ദിവസം കൊണ്ട് എല്ലാംകൂടി വേണ്ട

ഓടിപാഞ്ഞ് നടന്ന് ഒരു ദിവസം കൊണ്ടുതന്നെ വീട് വൃത്തിയാക്കാന്‍ നില്‍ക്കേണ്ട. വീട് ഒരു ദിവസം കൊണ്ട് വൃത്തിയാക്കിയാല്‍ ബാക്കിയുള്ള ദിവസം അത്രയും ക്ഷീണമായിരിക്കും. അതുകൊണ്ട് ദിവസം 20 മിനിട്ട് വെച്ച് മാത്രം വീട് വൃത്തിയാക്കുക. ഇത് എല്ലാ ദിവസവും ഇതൊരു ശീലമാക്കുക. ഇനി എല്ലാദിവസവും തുടരാന്‍ പറ്റിയില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇതിനായി മാറ്റി വെക്കുക. ഈ ശീലങ്ങള്‍ കൊണ്ട് നിങ്ങളുടെ വീടിനെ വൃത്തിയാക്കാനും കൂടുതല്‍ സമയം ലാഭിക്കാനും സാധിക്കും.

4. അനുയോജ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക

വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വീട് വൃത്തിയാക്കാന്‍ എടുക്കുന്ന സമയത്തെ സ്വാധീനിക്കുന്നതാണ്. ഇതിനാല്‍ തന്നെ വീടിന്റെ ഓരോ ഭാഗങ്ങളും വൃത്തിയാക്കാന്‍ അനുയോജ്യമായ ഉപകരണങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കും. ഉദാഹരണത്തിന് ഒരു തടിമേശ വൃത്തിയാക്കാന്‍ പഴയ കോട്ടണ്‍ തുണി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മൈക്രോഫൈബര്‍ തുണി ഉപയോഗിക്കുന്നതാണ് നല്ലത്.

5. പിന്നില്‍ നിന്ന് മുന്നിലേക്ക്

വീടിന്റെ പിന്‍വശത്ത് നിന്ന് മുന്‍വശത്തേക്ക് വൃത്തിയാക്കല്‍ ആരംഭിച്ചാല്‍ പിന്നെ വൃത്തികേടാകുമെന്ന് പേടിക്കേണ്ട. വീട്ടിലെ പൊടികളൊക്കെ ഈ രീതിയിലൂടെ പുറത്തേക്ക് പോകും.

Loading...

Leave a Reply

Your email address will not be published.

More News