Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:11 pm

Menu

Published on October 17, 2017 at 3:13 pm

ഫോണിലെ ബാറ്ററി ബാക്കപ്പ് കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ

tricks-to-increase-batter-back-up-on-phone

സ്മാർട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും പലപ്പോഴും പ്രശ്നമായി വരുന്നത് ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നതാണല്ലോ. നല്ല ബാറ്ററി ബാക്കപ്പ് ഉള്ള ഫോണുകൾ ആണെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. 4000-5000 mAh ബാറ്ററി ഒക്കെ ഉള്ള ഫോണുകളിൽ ഈ പ്രശ്നം ഉണ്ടാവില്ല. എന്നാൽ നമ്മളിൽ പലരും ഉപയോഗിക്കുന്ന ഫോണുകൾക്ക് ഇത്രയുമധികം ബാറ്ററി കപ്പാസിറ്റി ഉണ്ടാവാത്തത് കൊണ്ട് പലപ്പോഴും ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്നു. ഒരു പക്ഷെ നല്ല ബാറ്ററി ശേഷി ഉള്ള ഫോൺ വാങ്ങുകയാണെങ്കിൽ നമ്മൾ പലരും ഉദ്ദേശിക്കുന്ന പല ഫീച്ചറുകളും അതിൽ ലഭിക്കണമെന്നുമില്ല. അതിനാൽ ബാറ്ററി ശേഷി കൂടിയ ഫോൺ വാങ്ങുക എന്നത് പലപ്പോഴും പ്രാക്ടിക്കൽ അല്ലതാനും. ഈ ഒരു അവസ്ഥയിൽ എങ്ങനെ നമ്മുടെ ഫോൺ ബാറ്ററി ബാക്കപ്പ് വർദ്ധിപ്പിക്കാം എന്നതിലേക്കുള്ള ചില മാർഗ്ഗങ്ങൾ പങ്കുവെയ്ക്കുകയാണിവിടെ.

ഈ മാർഗ്ഗങ്ങൾ ഒരിക്കലും ഫോണിലെ ബാറ്ററിയുടെ ശ്കതി കൂട്ടുകയില്ല, പകരം നിലവിലെ ബാറ്ററിയുടെ ശേഷി ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കുക. ഓരോന്നും എന്താണെന്ന് നോക്കാം.

1. ബ്രൈറ്റ്നസ്സ് കുറയ്ക്കൽ

പല ആളുകൾക്കും ഇന്നും അറിയാത്ത ഒരു കാര്യമാണിത്. പുതിയ ഫോറിൻ വാങ്ങുന്നു. നേരെ മൊത്തം വെളിച്ചവും കൂട്ടിവെച്ച് ഉപയോഗിക്കുന്നു. ഫലമോ, രാവിലെ ഫുൾ ചാർജിലിട്ട ഫോൺ ഉച്ചയോടെ കാലിയാകുന്നു. ഇതിൽ ചെയ്യേണ്ടത് നമുക്ക് ആവശ്യമായ അനുപാതത്തിൽ വെളിച്ചം കുറച്ചു വെച് മാത്രം ഫോൺ ഉപയോഗിച്ച് ശീലിക്കുക. ആവശ്യമെങ്കിൽ ഫോണിലെ ഓട്ടോ ബ്രൈറ്റ്നസ്സ് ഓപ്ഷനും ഉപയോഗിക്കാം.

2. ഇന്റർനെറ്റ് മൊത്തം സമയം ഓൺ ചെയ്തിടുന്നത് ഒഴിവാക്കുക.

ഇത് എല്ലാവര്ക്കും അറിയുന്നതാണ്. ഇന്റർനെറ്റ് ഉപയോഗം എത്ര കണ്ട് കുറയുന്നോ അത്രയധികം ബാറ്ററിയുടെ പ്രവർത്തനം നീണ്ടു നിൽക്കുന്നു. പക്ഷെ ചില ആളുകളെ സംബന്ധിച്ച് നെറ്റ് ഓഫ് ചെയ്തിടുക എന്നത് പ്രാവർത്തികമാകില്ല. അത്തരക്കാർ ചുരുങ്ങിയത് ഫോൺ സ്ലീപ് മോഡിൽ ആകുമ്പോൾ മൊബൈൽ ഡാറ്റ/ വൈഫൈ എന്നിവ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന ഓപ്ഷൻ സെറ്റ് ചെയ്തുവെക്കുക. ചില ഫോണുകളിൽ ഇൻബിൽറ്റ് ആയി ഹന്നെ ഈ സേവനം ലഭ്യമാണ്. ഇല്ലാത്തവർ ഈ സേവനം നൽകുന്ന തേർഡ് പാർട്ടി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

3. അനാവശ്യ ആപ്പുകളുടെ ഉപയോഗം കുറയ്ക്കുക.

പലപ്പോഴും എന്തെങ്കിലും ഒരു ആവശ്യത്തിനും മാത്രമായി നമ്മൾ ഒരു പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. പക്ഷെ പിന്നീട് അത് നമ്മൾ ഒഴിവാക്കാൻ വിടും. ഫലമോ, ഫോണിന്റെ മെമ്മറിയുടെ പ്രവർത്തനത്തെ ഇത്തരം ആപ്പുകൾ വർധിച്ചു വരുന്നതോടെ സാരമായി ബാധിക്കുന്നു. റാമിന്റെ കൂടിയ ഉപയോഗം ബാറ്ററിയെയും ബാധിക്കുന്നു. ഓർക്കുക, പലപ്പോഴും ബാറ്ററി സേവർ, മെമ്മറി ബൂസ്റ്റർ, ക്‌ളീനർ എന്നിങ്ങനെ പറഞ്ഞു വരുന്ന ആപ്പുകളാവും ഏറ്റവുമധികം ബാറ്ററിയും മെമ്മറിയും എടുക്കുക. അതുപോലെ ഒരു സമയത്ത് ഫോണിൽ ഒരു launcher മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

4. സിങ്ക് (sync) ചെയ്യുന്ന ആപ്പുകൾ നിയന്ത്രിക്കുക.

പല ആപ്പുകളും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കും. നമ്മൾ അറിയില്ല. ഒപ്പം ഇവ ഇന്റര്നെറ്റുമായും മറ്റു ആപ്പുകളുമായും ഇടവിടാതെ സിങ്ക് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ഇത് ബാറ്ററിയെ ബാധിക്കുന്നതിനാൽ അനാവശ്യ ആപ്പുകളുടെ സിങ്ക് ചെയ്യൽ ഒഴിവാക്കുക. ഇതിനായി ഫോണിലെ ഇന്ബില്റ്റ് ആയ സെറ്റിങ്ങ്സുകൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായം തേടാവുന്നതനുമാണ്.

5. ഫോൺ ചാർജ് ചെയ്യുന്ന രീതിയിൽ ശ്രദ്ധിക്കേണ്ടവ

പലരും ഫോൺ ചാർജിൽ ഇട്ടാവും ഉറങ്ങാൻ കിടക്കുക. ഇത് ബാറ്ററിയെ നശിപ്പിക്കുന്നു. അതിനാൽ ഫോൺ ഫുൾ ചാർജ് ആയ ഉടനെ പിൻ ഊരുക. ബാറ്ററി ഫുൾ ചാർജ് ആയാൽ അലാറം അടിക്കുന്ന സൗകര്യങ്ങൾ ഇന്ന് ഫോണുകളിൽ ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തുക. വില കുറഞ്ഞ ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് നിർത്തുക.

6. ഇവ കൂടാതെ ചെയ്യേണ്ടവ

വൈബ്രേഷൻ ഓഫ് ചെയ്യുക, ഫോണിന്റെ താഴെ നാവിഗേഷൻ ബട്ടണുകളിലെ വൈബ്രെഷൻ (haptic feedback) ഒഴിവാക്കുക, പവർ സേവിങ്സ് മോഡ് ആവശ്യത്തിന് ഉപയോഗിക്കുക. സ്ക്രീൻ ടൈം ഔട്ട് ആവുന്ന സമയം കുറയ്ക്കുക. ഫോണിൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ചെയ്യുക. പലപ്പോഴും ഇത്തരം അപ്ഡേറ്റുകളിൽ കാര്യമായ ബാറ്ററി അപ്ഡേറ്റുകൾ ഉണ്ടാവും.

Loading...

Leave a Reply

Your email address will not be published.

More News