Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:58 am

Menu

Published on June 15, 2015 at 10:01 am

സംസ്ഥാനത്ത് ട്രോളിങ് നിരോധം നിലവില്‍ വന്നു

trolling-ban-begins

തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രോളിങ് നിരോധം  ഞായറാഴ്ച അര്‍ധരാത്രി മുതൽ  നിലവില്‍ വന്നു.  ജൂലൈ 31 വരെ  47 ദിവസത്തേക്കാണ് നിരോധനം.യന്ത്രവത്കൃത ബോട്ടുകള്‍ ഈ കാലയളവില്‍ മത്സ്യബനന്ധനം നടത്താന‍് പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ പലതും ഇന്നലെ രാത്രി തന്നെ തിരിച്ചെത്തിയിരുന്നു.നിരോധന കാലയളവില്‍ കായലിലും ട്രോളിങ് നിരോധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു സൗജന്യ റേഷന്‍ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഫീഷറീസ് വകുപ്പ് അറിയിച്ചു. നിരോധം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ അനുവാദമുണ്ട്.മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കണമെന്ന പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്ന് 1988 മുതലാണ് നിരോധം ഏര്‍പ്പെടുത്തിത്തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News