Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:30 am

Menu

Published on July 31, 2014 at 12:23 pm

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

trolling-ban-in-kerala-to-end-today

കൊല്ലം: സംസ്ഥാനത്ത് ഒരു മാസമായി തുടർന്നു വന്നിരുന്ന  ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ബോട്ടുകൾ ഇന്ന് അർദ്ധരാത്രിയോടെ കടലിൽ പോയി തുടങ്ങും. ബോട്ടുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും അറ്റകുറ്റപണികളെല്ലാം പൂർത്തിയാക്കി കടലില്‍ പോകാനുളള തയ്യാറെടുപ്പിലാണ്  മത്സ്യതൊഴിലാളികൾ. ഇപ്രാവശ്യം ധാരാളം മത്സ്യം കിട്ടുമെന്നാണ് മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ മത്സ്യത്തിൻറെ  ലഭ്യതയില്‍ കാര്യമായ കുറവാണ് ഉണ്ടായിരുന്നത്. ട്രോളിംഗ് അവസാനിക്കുന്നതോടെ മത്സ്യ വില കുറഞ്ഞേക്കും.മത്സ്യ ബന്ധനത്തിനായി കടലിൽ പോകാൻ   വലകള്‍ തുന്നുന്നതിൻറെയും   ഇന്ധനവും ഐസും  നിറയ്ക്കുന്നതിൻറെയും  തിരക്കിലാണിപ്പോൾ തൊഴിലാളികൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33