Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:16 pm

Menu

Published on June 14, 2016 at 9:36 am

ട്രോളിങ് നിരോധനം ഇന്നു അര്‍ധരാത്രി മുതല്‍

trolling-start-today-midnight

മട്ടാഞ്ചേരി: സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന്  അര്‍ധരാത്രി മുതൽ  പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധം.  സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ ഉള്‍പ്പടെ 6300 ഓളം ബോട്ടുകള്‍ കരയില്‍ കയറും. നിരോധനം ലംഘിച്ച് കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും.സംസ്ഥാന ഫിഷറീസ് മന്ത്രി വിളിച്ചുചേര്‍ത്ത മത്സ്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുന്‍കാലങ്ങളിലേത് പോലെ ഈ വര്‍ഷവും ട്രോളിങ് നിരോധം തുടരാന്‍ തീരുമാനിച്ചത്.ട്രോളിങ് നിരോധം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ 3,200ഓളം വരുന്ന ടോള്‍നെറ്റ്, പേഴ്സിന്‍ ബോട്ടുകളിലെ തൊഴിലാളികളുടെയും അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകളായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News