Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:33 am

Menu

Published on February 21, 2018 at 4:15 pm

മൊബൈല്‍ നമ്പര്‍ ഇനി 13 അക്കത്തിലോ? സത്യാവസ്ഥ ഇതാ….!

truth-behind-mobile-numbers-will-have-13-digits

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ ജൂലൈ മുതല്‍ 13 അക്കമാക്കാന്‍ തീരുമാനമായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണ്. പല മുഖ്യധാരാ മാധ്യമങ്ങളും ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ നിങ്ങളുടെ കയ്യിലെ മൊബൈല്‍ ഫോണിലെ 10 അക്ക നമ്പര്‍ 13 അക്കത്തിലേക്കു മാറുമോ? പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് പിടികിട്ടിയോ. പുതുതലമുറ നമ്പര്‍ സിസ്റ്റത്തിലേക്കു മാറാനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) സര്‍ക്കുലര്‍ കണ്ടു തെറ്റിദ്ധരിച്ചതാണ് ഈ പ്രചാരണത്തിനു കാരണമായത്.

മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല നിലവില്‍ ഉപയോക്താക്കളുടെ സിം നമ്പറുകള്‍ 13 അക്കത്തിലേക്കു മാറ്റാന്‍ ഒരു നടപടിയുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെഷീന്‍ ടു മെഷീന്‍ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പര്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്കു മാറ്റാനാണു ഡിഒടി സേവന ദാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതായത് കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍ പോലെയുള്ള ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാര്‍ഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്. അല്ലാതെ സാധരണ നമ്മള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്കല്ല.

സാധാരണ ഉപഭോക്താക്കള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പേഴ്‌സന്‍ ടു പേഴ്‌സന്‍ (പിടുപി) സിം കാര്‍ഡുകള്‍ എന്നാണു പറയുന്നത്. ഇത്തരം സിം കാര്‍ഡുകള്‍ മാറ്റാന്‍ നിലവില്‍ തീരുമാനമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ബാധിക്കുമെന്ന പേടി വേണ്ട.

എന്നാല്‍ ഭാവിയില്‍ 10 അക്ക നമ്പര്‍ സമ്പ്രദായം അതിന്റെ പരമാവധി ഉപയോക്താക്കളില്‍ എത്തിയാല്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇതേ രീതിയില്‍ 13 അക്കത്തിലേക്കു മാറേണ്ട ആവശ്യം വരും. മൊബൈല്‍ ഫോണ്‍ ഉപയോഗം ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നമ്പറുകള്‍ നല്‍കാന്‍ ഇല്ലാതെ വരുന്നതാണു കാരണം. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ല.

Loading...

Leave a Reply

Your email address will not be published.

More News