Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:26 am

Menu

Published on April 23, 2018 at 3:25 pm

ഒരു ആഴ്ച കൊണ്ട് വയർ കുറയ്ക്കാൻ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ….

try-these-drinks-to-reduce-belly-fat

മിക്കയാളുകളുടെയും ഒരു പ്രശ്നമാണ് വയർ ചാടുന്നത്. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക,വ്യായാമക്കുറവ്,വയറിലുണ്ടാകുന്ന ചില സർജറികൾ എന്നിവയെല്ലാം വയർ ചാടാൻ കാരണമാകുന്നു. പല പരീക്ഷണങ്ങൾ നടത്തിയിട്ടും പലർക്കും വയർ കുറയാറില്ല. വയർ ചാടുന്നത് തടയാൻ ഡയറ്റിംഗ് നല്ലൊരു മാർഗ്ഗമാണ്. എന്നാൽ ഡയറ്റെടുക്കാൻ താത്പര്യമില്ലാത്തവരും ഉണ്ട്. അവർക്ക് വയർ കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി.  ഈ പാനീയങ്ങൾ കുറച്ച് ദിവസം കുടിച്ചാൽ ഫലം ലഭിക്കുന്നതാണ്.

കറുവാപ്പട്ട തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കും. കറുവാപ്പട്ട പൊടിച്ചതും തേനും ചാലിച്ചു വെറുംവയറ്റില്‍ കഴിക്കുന്നതും നല്ലതാണ്.

അര ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജ്യൂസും, ഒരു കുക്കുമ്പര്‍, ഇഞ്ചി അരിഞ്ഞത്, ഒരു ചെറുനാരങ്ങ കഷ്ണമാക്കിയത്, അല്‍പം പാര്‍സ്ലി എന്നിവയെടുക്കുക. വെള്ളത്തിൽ എല്ലാ ചേരുവകളും രാവിലെ തന്നെ ഇട്ടുവെയ്ക്കേണ്ടതാണ്. ഇത് രാത്രി കിടക്കാൻ നേരത്ത് കുടിക്കാം. അടുപ്പിച്ച് കുറച്ച് ദിവസം ഈ പാനീയം കുടിച്ചാൽ വയർ കുറയുന്നതാണ്.

ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍ എന്നിവ ജ്യൂസാക്കി കുടിക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം വെറുവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.

ഒരു കപ്പു പാലില്‍ കാല്‍ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച് അതിൽ അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും.

100 ഗ്രാം ഹോഴ്‌സ് റാഡിഷ്, 6 വെളുത്തുള്ളി അല്ലി , ചെറുനാരങ്ങ 4, 2 ടേബിള്‍ സ്പൂണ്‍ തേന്‍ 2 സ്പൂണ്‍ കറുവാപ്പട്ട എന്നിവയെടുത്ത് ഇഞ്ചി, റാഡിഷ് എന്നിവ ചേർത്തരച്ചതിൽ ചേർത്തിളക്കുക. പാകത്തിന് വെള്ളവും ചേർക്കേണ്ടതാണ്. ഈ പാനീയം ദിവസവും പ്രാതലിന് മുമ്പ് കുടിച്ചാൽ വയർ കുറയുന്നതാണ്.

കറുവാപ്പട്ട, ഏലയ്‌ക്ക, ഗ്രാമ്പൂ തുടങ്ങിയവ ചേര്‍ത്ത്‌ ചായ തിളപ്പിച്ചു കുടിയ്‌ക്കുന്നത്‌ വയര്‍ കുറയാൻ സഹായിക്കും. ഇത് കുടിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ വര്‍ദ്ധിപ്പിച്ചാണ് ഗുണം ലഭിക്കുന്നത്.

രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് വെള്ളം ചേർത്ത് കുടിക്കുന്നത് കൊളസ്‌ട്രോൾ കുറച്ച് വയർ കുറയാൻ സഹായിക്കും. കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതേ ഗുണം ലഭിക്കാൻ സഹായിക്കും.

ഇളം ചൂടുവെള്ളത്തിൽ തേന്‍, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കി വയർ കുറയാൻ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News