Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:00 pm

Menu

Published on June 27, 2015 at 2:58 pm

വെടിവയ്പ്പിനിടെ ജീവിതപങ്കാളിയെ രക്ഷിക്കാൻ യുവാവ് സ്വയം വെടിയുണ്ടകളേറ്റു വാങ്ങി

tunisia-terror-attack-welsh-shooting-victim

ട്യൂണിസ്:ട്യൂണീസ്യയിൽ ഇന്നലെയുണ്ടായ വെടിവയ്പിനിടെ ജീവിതപങ്കാളിയെ രക്ഷിക്കാൻ യുവാവ് വെടിയുണ്ടകളേറ്റു വാങ്ങി രക്ഷാകവചമായി. സൂസിലെ ബീച്ചിലുണ്ടായ വെടിവയ്പ്പിൽ ജീവിതപങ്കാളിയെ രക്ഷിക്കാൻ ഉറച്ച മനസ്സോടെ പൊരുതിയ മാത്യു ജയിംസ് ഇപ്പോൾ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്.

എഞ്ചിനീയറായ മാത്യു ജയിംസിന്റെ (30) ചുമൽ, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളിലാണ് വെടിയേറ്റത്. ഭീകരർ ബീച്ചിൽ കണ്ടവരെയെല്ലാം നിരത്തി വെടിവയ്ക്കാൻ തുടങ്ങിയതോടെയാണ് ജീവിതപങ്കാളി സേറ വിൽസനെ രക്ഷിക്കാൻ ജെയിംസ് സ്വയം രക്ഷാകവചമായത്. വെടിയേറ്റ ജെയിംസിനു മൂന്നു മണിക്കൂറിനു ശേഷമാണ് വൈദ്യസഹായം ലഭിച്ചത്.

വെടിയേറ്റ് രക്തത്തിൽ മുങ്ങിയ ജയിംസിനെ ആശുപത്രിയിലെത്തിക്കാൻ ഏറെ വൈകിയിരുന്നു. അദ്ദേഹം തനിക്കു വേണ്ടി വെടിയേറ്റു, തന്റെ ജീവൻ തിരിച്ചുകിട്ടിയതിൽ അദ്ദേഹത്തോടു കടപ്പാടുണ്ട്. വെടിവപ്പ് തുടങ്ങിയതോടെ അദ്ദേഹം തന്റെ മുന്നിൽ നിൽക്കുകയായിരുന്നു- ഇരുപത്തിയാറുകാരിയായ സേറ പറഞ്ഞു.

വെടിയേറ്റ് രക്തത്തിൽ കിടക്കുമ്പോൾ ജെയിംസ് തന്നോട് രക്ഷപ്പെടാനാണ് ആവശ്യപ്പെട്ടത്. നിന്നെ ഞാൻ സ്നേഹിക്കുന്നു, രക്ഷപ്പെടൂ, കുഞ്ഞുങ്ങളോടു പറയണം അച്ഛൻ അവരെ ഏറെ സ്നേഹിച്ചിരുന്നു എന്ന്. ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ ധീരതയായിരുന്നു അത്. ആ ഭീകരാന്തരീക്ഷത്തിൽ അദ്ദേഹത്തെ എനിക്ക് വിട്ടുപോകേണ്ടിവന്നു – ആശുപത്രിയിൽ കഴിയുന്ന ജെയിംസിന് സമീപത്തിരുന്ന സേറ പറഞ്ഞു.

വെടിവപ്പിനു ശേഷം മൃതദേഹങ്ങൾക്കിടയിലൂടെ തിരിഞ്ഞു ഓടുകയായിരുന്നു. എവിടേയും രക്തമായിരുന്നു. ആ ദുരന്ത നിമിഷങ്ങളെ വിവരിക്കാനാവില്ല. നിരവധി പേർ മരിച്ചെങ്കിലും ജയിംസ് ജീവിച്ചിരിക്കുന്നുവെന്നതിൽ താൻ സന്തോഷിക്കുന്നു എന്നും സേറ പറഞ്ഞു. ജെയിംസ്- സേറ പങ്കാളികൾക്ക് രണ്ടു മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News