Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:38 pm

Menu

Published on July 15, 2014 at 5:48 pm

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടീനേജറെന്ന ബഹുമതി പതിനേഴുകാരിക്ക്

turkish-teen-holds-worlds-tallest-teenager

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടീനേജറെന്ന ബഹുമതിക്ക് തുർക്കിയിലെ പതിനേഴുകാരിയായ പെണ്‍കുട്ടി അർഹയായി. 7 അടിയും 9 ഇഞ്ചുമാണ് തുര്‍ക്കിയിലെ കാരാബുക്കില്‍ സഫ്രാന്‍ബോലു സ്വദേശിയായ റുമേയ്‌സ ഗെല്‍ജിയുടെ ഉയരം. ലോകത്തെ വളരെ കുറച്ചു പേര്‍ക്കുമാത്രം ലഭിക്കുന്ന ഈ ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷവതിയാണ് റുമേയ്‌സ. തൻറെ ഉയരത്തില്‍ ഇപ്പോൾ അഭിമാനം കൊള്ളുന്നതായി റുമേയ്സ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാർഥിയായ റുമേയ്സയുടെ ബന്ധുക്കളെല്ലാവരും ചെറിയ ഉയരമുള്ളവരാണ്. അപൂര്‍വമായ ജനിതക വൈകല്യം വീവേഴ്‌സ് സിന്‍ഡ്രോം ആണ് റുമേയ്‌സയുടെ ഉയരത്തിനുള്ള കാരണമെന്ന് ഡോക്ടർമാർ പറയുന്നു. നീളക്കൂടുതല്‍ കാരണം ബാലന്‍സ് തെറ്റുന്നതിനാല്‍ വാക്കര്‍ ഉപയോഗിച്ചാണ് റുമേയ്സയുടെ നടത്തം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആളെന്ന റെക്കോർഡ് നേടാനാണ് ഇപ്പോൾ റുമേയ്സയുടെ ആഗ്രഹം.

world’s tallest teenager  4

world’s tallest teenager  2

 

world’s tallest teenager  1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33