Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:26 pm

Menu

Published on December 15, 2014 at 4:05 pm

വൃക്കകളുടെ സംരക്ഷണത്തിന് മഞ്ഞൾ

turmeric-will-protect-kidneys

പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന ഒരു വസ്തുവാണ് മഞ്ഞൾ. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞൾ. ബ്ലഡ്‌ ഷുഗര്‍ ശരിയായ നിലയിലാക്കാനും , കൊഴുപ്പിന്റെഅളവ് കുറയ്ക്കാനും , കാന്‍സര്‍ രോഗവും അല്‍ഷീമെഴ് സ് രോഗവും പ്രതിരോധിക്കാനും മഞ്ഞളിന് കഴിവുണ്ട്. പൊതുവേ ഇന്ത്യക്കാർക്ക് എന്തിനും ഏതിനും മഞ്ഞൾ വേണം.കറികള്‍ക്കു നിറം നല്‍കാന്‍, ശുഭകരമായ ചടങ്ങുകള്‍ക്ക് ഐശ്വര്യം പകരാന്‍ എന്നുവേണ്ട മരുന്നിനും മന്ത്രത്തിനും ഒക്കെ മഞ്ഞള്‍ പണ്ടുതൊട്ടേ ഉപയോഗിച്ചു വരുന്നു.

Turmeric will protect  kidneys1

നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്.പ്രത്യേകിച്ചും വൃക്കകളുടെ സംരക്ഷണത്തിന് മഞ്ഞൾ അത്യുത്തമമാണ്. പ്രമേഹ രോഗികള്‍, വൃക്ക രോഗികള്‍, ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ എന്നിവർക്ക് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി മഞ്ഞള്‍ കഴിച്ചാല്‍ ഇതിൽ നിന്നും രക്ഷപ്പെടാവുന്നതാണ്.

Turmeric will protect  kidneys3

ഒരുദിവസം 200 മില്ലിഗ്രാമെങ്കിലും മഞ്ഞൾ ശരീരത്തിലെത്തണം.കഴിയുന്നതും വെറും വയറ്റിലോ നെല്ലിക്ക നീരിനോപ്പമോ മഞ്ഞള്‍ കഴിക്കുക. ആഹാരത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവഴി ശരീരം വലിച്ചെടുക്കുന്ന മഞ്ഞളിൻറെ അളവ് കുറവാണ്.ഇതിനെ കുറിച്ച് ഡയബറ്റിസ് ഉള്ള മൃഗങ്ങളില്‍ ഗവേഷകർ ഒരു പരീക്ഷണം നടത്തി.

Turmeric will protect  kidneys4

ഇതിൽ തുടര്‍ച്ചയായി 8 ആഴ്ച മഞ്ഞള്‍ കൊടുത്ത മൃഗങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം കൂടിയതായി കണ്ടെത്തി. കൂടാതെ മൂത്രം വഴി നഷ്ടപ്പെട്ടുകൊണ്ടിരുന്ന പ്രോട്ടീന്‍റെ അളവ് ഗണ്യമായി കുറഞ്ഞതായും കണ്ടു.ഇന്ത്യക്കാര്‍ നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മഞ്ഞള്‍ ഉപയോഗിച്ചു തുടങ്ങിയതായി ചരിത്രരേഖകളില്‍ കാണാം

Loading...

Leave a Reply

Your email address will not be published.

More News