Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:24 pm

Menu

Published on July 16, 2014 at 3:41 pm

നായകളുമായുള്ള അടുത്ത ബന്ധം മനുഷ്യരിൽ പ്രായം കുറയ്ക്കുമെന്ന് പഠനം

turn-back-the-clock-for-your-dog

നമ്മളിൽ പലരും  പ്രായം കുറയ്ക്കാനായി പല മാർഗ്ഗങ്ങളും  തേടി നടക്കുന്നവരാണ്. പ്രായമായാൽ  പിന്നീട്  പ്രായം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് തേടി നടക്കുക. അതിനായി ഇപ്പോൾ എല്ലായിടത്തും  ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ  കുറച്ച് മാസങ്ങൾക്ക് മുമ്പ്  സെൻറ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ  ഗവേഷകനായ ഡോക്ടർ ശ്വിക്യാങ് ഫെങ്  മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപഠനം  നടത്തി. ഈ പഠനത്തിൽ നായകളുമായി  അടുത്തിടപഴകുന്നത്  മനുഷ്യരിൽ  10 വയസ്സ്  പ്രായം കുറയ്ക്കുന്നതായി കണ്ടെത്തുകയും ചെയ്തു.   ഇവയുമായി അടുത്തിടപഴകുന്നത് മനുഷ്യരുടെ ശാരീരിക പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നതായും ഈ പഠനത്തിൽ  കണ്ടെത്തി.വളർത്തുനായകളുമായുള്ള നടത്തവും  അവയോടുള്ള അടുത്തിടപഴകലുകളും  പ്രായമായവരിൽ  മരുന്നുകളെക്കാൾ കൂടുതൽ   ഗുണം ചെയ്യുന്നതായി കണ്ടെത്തി.  ഈ പഠനത്തിനായി ശരാശരി 79 വയസ്സ് പ്രായമുള്ള 547 പേരെയായിരുന്നു  തിരഞ്ഞെടുത്തത്. വളർത്തുനായകളുമായുള്ള ദിവസവുമുള്ള നടത്തം നല്ല   ആരോഗ്യത്തിനും അയൽപ്പക്കകാരുമായി നല്ല അടുപ്പമുണ്ടാക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News