Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:29 pm

Menu

Published on April 2, 2016 at 9:24 am

പ്രമുഖ സീരിയല്‍ നടി പ്രത്യുഷാ ബാനര്‍ജി ആത്മഹത്യ ചെയ്തു

tv-actor-pratyusha-banerjee-of-balika-vadhu-fame-commits-suicide

മുംബൈ: സീരിയല്‍ താരം പ്രത്യൂഷ ബാനര്‍ജി (24) ആത്മഹത്യ ചെയ്തു. ബാലികാ വധു എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് പ്രത്യുഷ.വെള്ളിയാഴ്ച മുംബൈ സബര്‍ബനിലെ വീട്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രത്യുഷയെ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കാമുകനും രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് നടിയുടെ ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് സൂചന. ജനപ്രിയ ടിവി സീരിയലായ ബാലിക വധുവിലൂടെ പ്രശസ്തയായ താരമാണു പ്രത്യൂഷ ബാനര്‍ജി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ പരിചിതയായ നടിയാണ് പ്രത്യുഷ.

Loading...

Leave a Reply

Your email address will not be published.

More News