Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:47 am

Menu

Published on June 25, 2015 at 3:01 pm

തെരുവുനായ ശല്യം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ പരസ്പരം കടിച്ചുകീറി ജനപ്രതിനിധികളും രഞ്ജിനിയും

tv-anchor-ranjini-haridas-stormed-the-panchayat-meeting

കാക്കനാട്: ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടിവി അവതാരക രഞ്ജിനി ഹരിദാസും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നതു സംബന്ധിച്ച ചര്‍ച്ചയില്‍ ഇവയെ കൊല്ലണമെന്ന സൂചനയോടെ ഒരു ഡോക്ടര്‍ സംസാരിച്ചതാണ് അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലെത്തിയ മൃഗ സ്‌നേഹികളെ പ്രകോപിപ്പിച്ചത്.നായ്ശല്യം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മൃഗസ്‌നേഹി സംഘടനാ പ്രതിനിധികളും തമ്മില്‍ ശക്തമായ വാഗ്വാദത്തില്‍ കലാശിച്ചു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ മൃഗസ്‌നേഹികളുടെ ‘നാടകം’ കാണാന്‍ തങ്ങളില്ലെന്നു പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കള്‍ക്കു പേ വിഷബാധ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ ആ നായയെയും നിശ്ചിത ദൂര പരിധിയിലുള്ള തെരുവു നായ്ക്കളെയും ഇല്ലായ്മ ചെയ്യണമെന്നാണു ഡോക്ടര്‍ പറഞ്ഞതെന്ന പരാതിയുമായാണു മൃഗ സ്‌നേഹി സംഘടനാ പ്രതിനിധികള്‍ പ്രതിഷേധിച്ചത്. പിന്‍നിരയില്‍ ഇരുന്ന സംഘടനാ പ്രതിനിധികള്‍ രഞ്ജിനിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി മുന്‍ നിരയിലേക്കും പിന്നീട് സ്‌റ്റേജിലേക്കും കയറുകയായിരുന്നു.രഞ്ജിനി ഹരിദാസ് വേദിയിലെ മൈക്കെടുത്തു പ്രതിഷേധമറിയിച്ചു. നായശല്യമെന്നതു മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതാണ്. ഒരു നായ എവിടെയെങ്കിലും ആരെയെങ്കിലും ആക്രമിച്ചെന്നു കരുതി നാട്ടിലെ മുഴുവന്‍ നായ്ക്കളെയും കൊല്ലണമെന്നു പറയുന്നതു ക്രൂരതയാണെന്നും രഞ്ജിനി വാദിച്ചു. രഞ്ജിനി പ്രതിഷേധമറിയിച്ചതിനു പിന്നാലെ സംഘടനയുടെ മറ്റു പ്രതിനിധികള്‍ക്കും പ്രതിഷേധമറിയിക്കാനായി മൈക്ക് കൈമാറുകയായിരുന്നു.ഇതാണു പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രകോപനത്തിനു കാരണം. താരപ്രകടനം വേണ്ടെന്നും ജനപ്രതിനിധികള്‍ ഇരിക്കുന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും പ്രസിഡന്റുമാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മൃഗ സ്‌നേഹി സംഘടനാ പ്രതിനിധികളുടെ വാദം മുറുകുന്നതിനിടെ ഇനി യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങളില്ലെന്നു പറഞ്ഞു വനിതകള്‍ അടക്കമുള്ള പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News