Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ അപമാനിച്ച ടിവി അവതാരകനും നടനുമായ തരികിട ഫെയിം സാബുമോന്‍ അബ്ദു സമദിന്റെ ടിവി പ്രോഗ്രാമായ ടേക്ക് ഇറ്റ് ഈസി മഴവില്‍ മനോരമ നിര്‍ത്തലാക്കി. മഴവില്‍ മനോരമയിലെ ഹാസ്യ പരിപാടിയായിരുന്ന ടേക്ക് ഇറ്റ് ഈസിയുടെ നിര്‍മാതാവും അവതാരകനും സാബുമോന്‍ ആയിരുന്നു. മോഹന്‍ലാലിനെ പോലെയുള്ള ഒരു മഹാനടനേയും അദ്ദേഹത്തിന്റെ പിതാവിനേയും കേട്ടാല്‍ അറപ്പുളവാക്കുന്ന തരത്തിലുള്ള തെറി കമന്റിട്ട സാബുവിന്റെ ന്യായീകരിയ്ക്കാനാവാത്ത ധിക്കാരത്തിന്റെ പ്രത്യാഘാതം എന്ന നിലയിലാണ് മഴവില്‍ മനോരമ ഇപ്പോള്‍ ഇയാളേയും ഇയാളുടെ പരിപാടിയേയും ചാനലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.
നേരത്തെ മോഹന്‍ലാലിനെയും അച്ഛനേയും അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത സാബുമോന്‍ നിര്‍മ്മിയ്ക്കുന്ന സിനിമ ചെയ്യില്ലെന്ന് അറിയിച്ച് സംവിധായകന്‍ സാജന്‍ കെ മാത്യുവും പിന്മാറിയിരുന്നു. സാബുമോന്‍ നിര്‍മ്മിക്കുന്ന ‘സെന്റ് പീറ്റേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്നാണ് സാബുവിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ല എന്ന കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി സംവിധായകന്‍ സാജന്‍ കെ മാത്യു പിന്മാറിയത്.
–
–
ഇതിനിടെ Bye Bye Take it esay. എല്ലാവരും ഇത്രയും കാലം തന്ന സഹകരണത്തിനും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന സ്റ്റാറ്റസ് സാബുമോന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, സുപ്രീം കോടതി ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്ബുക്കില്‍ നായ്ക്കളെയെല്ലാം കൊല്ലണമെന്ന പോസ്റ്റിട്ടത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാള്‍ കമന്റിട്ടത് മുതലാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഈ പോസ്റ്റിന് മോഹന്‍ലാല്‍ തന്റെ പട്ടിയോടൊത്ത് കളിയ്ക്കുന്ന ഫോട്ടോ ആരോ കമന്റിട്ടു. ഇതിന് സാബു ഏതോ ഒരുത്തന്‍ പട്ടിയുടെ കൂടെ ഇരിയ്ക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നും ഇനി ഇവന്റെ പട്ടി അല്ല ഇവന്റെ തന്തയുടെ പട്ടിയാണെങ്കിലും മനുഷ്യരെ ആക്രമിച്ചാല്‍ കൊല്ലുമെന്നും സാബു കമന്റിട്ടു. ഇത് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് സാബുവിന്റെ ഫേസ്ബുക്കില്‍ ആരാധകരുടെ തകര്‍പ്പന്‍ പൊങ്കാലയായിരുന്നു. ഫാന്‍സിനോട് പൊരുതി നില്‍ക്കാനാവാതെ വന്നപ്പോള്‍ ഒടുവില്‍ സാബുവിന് അക്കൗണ്ടും ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു.
Leave a Reply