Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:57 am

Menu

Published on December 21, 2015 at 3:12 pm

യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റില്‍

two-arrested-for-spreading-obscene-visuals-in-whatsapp

ചേര്‍ത്തല: യുവതിയുടെ അശ്ലീല വീഡിയോദൃശ്യങ്ങള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച കേസില്‍ കാമുകനെയും സുഹൃത്തിനെയും ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുന്ന യുവതിയുടെ കാമുകനായിരുന്നു അരുണ്‍. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ യുവതിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരുണ്‍, ദീപകിന് കൈമാറിയ ദൃശ്യങ്ങളാണ് വാട്‌സ് അപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിച്ചത്. ചേര്‍ത്തലയിലെ ചില ഗ്രൂപ്പുകളിലൂടെയും ചിത്രങ്ങള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ഇതിലുള്‍പ്പെടുന്നവര്‍ നിരീഷണത്തിലാണെന്നും പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ദീപക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News