Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:13 am

Menu

Published on May 29, 2015 at 9:58 am

ഇറാക്കിൽ ഇരട്ട കാര്‍ ബോംബ് സ്ഫോടനം ; 10 മരണം

two-car-bombs-in-iraq-10-killed

ബാഗ്ദാദ് :ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 27ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുകളിലെ വാഹന പാര്‍ക്കിംഗ് മേഖലയില്‍ അര്‍ധരാത്രിയാണ് സ്ഫോടനമുണ്ടായത്. ടൈഗ്രീസ് നദിക്കരികെയുള്ള ബാബിലോണ്‍ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്തെ ക്രിസ്റ്റല്‍ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകുയം 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തില്‍ ഒരു ചാവേറും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവ പാശ്ചാത്യ സഞ്ചാരികള്‍ കൂടതല്‍ തങ്ങുന്ന ഹോട്ടലുകളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇറാഖില്‍ തീവ്രവാദആക്രമണങ്ങളില്‍ ഇതുവരെ 5500 ലധികം ആളുകൾ കൊല്ലപ്പെട്ടതായും 11,666 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഗ്ദാദിന്റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഐഎസിനെതിരെ ശക്തമായ സൈനീക നീക്കം തുടരുന്നതിനിടെയാണ് സ്ഫോടനം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News