Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:04 pm

Menu

Published on November 6, 2017 at 11:20 am

രണ്ട് ‘കുപ്രസിദ്ധരുടെ’ പേരുകൾ കാരണം വില നഷ്ടമായി രണ്ട് കഴുതകള്‍..!

two-donkeys-prices-decreased-by-due-to-their-names

ഉജ്ജെന്‍: ആളുകളുടെ പേരില്‍ കഴുതകളുടെ കൂടെ വില കളഞ്ഞ സംഭവം നടന്നിരിക്കുകയാണ്. അതും നമ്മുടെ ഇന്ത്യയില്‍ തന്നെ. രാജ്യത്ത് അടുത്തിടെ കുപ്രസിദ്ധരായ രണ്ടാളുടെ പേരുകള്‍ കാരണമാണ് ഈ കഴുതയുടെ വില നഷ്ടമായത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിങ്, ഹണിപ്രീത് എന്നിവരുടെ പേരുള്ള കഴുതകളാണ് വളരെ മോശം വിലയ്ക്ക് വിറ്റു പോയത്.

മധ്യപ്രദേശിലെ വാര്‍ഷിക കഴുത മേളയിലാണ് സംഭവം അരങ്ങേറിയത്. ഈ രണ്ടു കഴുതകളെയും കൂടെ 11000 രൂപയ്ക്കാണ് വിറ്റു പോയത്. രാജസ്ഥാന്‍ സ്വദേശിയായ ഒരു കച്ചവടക്കാരനാണ് ഏറെ കുപ്രസിദ്ധമായ പേരിലുള്ള ഈ കഴുകളെ വാങ്ങിയത്. ഗുജറാത്തില്‍ നിന്നെത്തിയ കച്ചവടക്കാരനായ ഹരിയോം പ്രജാപതി എന്നയാളാണ് ഈ രണ്ടു കഴുതകളെ 20,000 രൂപയ്ക്ക് വില്‍പ്പന നടത്താന്‍ വേണ്ടി എത്തിയത്. എന്നാല്‍ കഴുതകളുടെ പേര് കാരണമായി മാത്രം വില കിട്ടാതെ വരികകയിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. അങ്ങനെ 20,000 രൂപയ്ക്ക് ആരെയും വില്‍പ്പനക്കായി കിട്ടാതെ വന്നു..

ഒടുവില്‍ രണ്ടെണ്ണത്തിനെയും കൂടെ കുറഞ്ഞ വിലയ്ക്ക് വില്‍കേണ്ടി വരുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. കഴുതച്ചന്തയില്‍ കഴുതകള്‍ വിറ്റുപോകാന്‍ പല തരത്തിലുള്ള പേരുകള്‍ കൊടുക്കാറുണ്ടെങ്കിലും ഇങ്ങനെയൊരു പേര് കൊടുത്തത് വിനയായതാണ് ഈ കച്ചവടക്കാരന്.

Loading...

Leave a Reply

Your email address will not be published.

More News