Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:52 pm

Menu

Published on December 22, 2016 at 11:48 am

രണ്ട് തലകളുമായി പിറന്ന പശുക്കിടാവ് കൗതുകമാകുന്നു

two-headed-cow-born

കൂത്തുപറമ്പ് : രണ്ട് തലകളുമയി പിറന്ന പശുക്കിടാവ് കൗതുകമാകുന്നു.ആമ്പിലാട് സൗത്ത് എല്‍.പി.സ്‌കൂളിന് സമീപത്തെ കോട്ടായി ഗോവിന്ദന്റെ വീട്ടിലെ പശുവാണ് രണ്ടു തലകളുള്ള കന്നുകുട്ടിക്ക് ജന്മം നല്‍കിയത്.

ഇരുതലകളിലും ചെവിയും, കണ്ണുകളും, മൂക്കുമെല്ലാം പ്രത്യേകം തന്നെയുണ്ട്. എന്നാല്‍ കാലുകളും
ഉടലുമെല്ലാം സാധാരണ പശുക്കിടാവിന്റത് പോലെ തന്നെയാണുള്ളത്. ചൊവ്വാഴ്ച്ച രാവിലെയാണ് പശു പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്.

തുടര്‍ന്ന് കൂത്തുപറമ്പ് വെറ്റിനറി ഹോസ്പ്പിറ്റലിലെ സര്‍ജന്‍ ഡോ: രവി പ്രസാദ് എത്തി കിടാവിന്നെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് ഇരുതലയുള്ള കുഞ്ഞിന് ജന്മം നല്‍കിയത് .

വിചിത്രമായ പശുക്കിടാവിനെ കാണാന്‍ നിരവധി ആളുകളും ഗോവിന്ദന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. വെറ്റിനറി സര്‍ജന്‍ പരിശോധിച്ച ശേഷം ജഡം മറവു ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News