Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:08 am

Menu

Published on June 21, 2016 at 9:13 am

അഫ്ഗാനില്‍ സ്ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാരടക്കം 25 മരണം

two-indians-among-25-killed-in-kabul-blast

കാബൂള്‍: അഫ്ഗാനിസ്താനില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയിൽ രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ കൊല്ലപ്പെട്ടു. ഡെറാഡൂണ്‍ സ്വദേശികള്‍ ആയ ഗണേഷ് ഥാപ്പ, ഗോവിന്ദ സിങ് എന്നിവരാണ്  കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നേപ്പാള്‍ സ്വദേശികളായ 14 പേർ കൊല്ലപ്പെട്ടു.കാബൂളിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ സഞ്ചരിച്ച മിനിബസിനു സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം. വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും എം.പി അതാഉല്ല ഫൈസാനി അടക്കം ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോംബാണ് പൊട്ടിയത്.

Loading...

Leave a Reply

Your email address will not be published.

More News