Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : മണക്കാട്ട് പോലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിജയപ്രകാശ്(24),ഝാര്‍ഖണ്ഡ് സ്വദേശി ബച്ചന്‍(30) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.റോഡില്‍ വച്ച് അപ്രതീക്ഷിതമായി തിരിച്ച കാറിനെ കണ്ട് ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും എതിരെ വന്ന പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയും ആയിരുന്നു.അപകടത്തില്‍പ്പെട്ടവരില്‍ ഒരാളെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതില്‍ നാട്ടുകാര്‍ ചേര്‍ന്ന് റോഡ് ഉപരോധിച്ചു.പൊലീസിന്‍്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്.രണ്ടര മണിക്കൂറോളം മണക്കാട് ഗതാഗതം തടസ്സപ്പെട്ടു.പിന്നീട് ആര്‍ഡിഒയും പോലീസ് അസിസ്റ്റന്റ് കമ്മീഷണറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
Leave a Reply