Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ നാലംഗ ദളിത് കുടുംബത്തെ കത്തിച്ചു.രണ്ട് കുട്ടികളേയും അവരുടെ മാതാപിതാക്കളേയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു. ഇതില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു.മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലിന് കുടുംബം ഉറങ്ങുമ്പോഴാണ് അജ്ഞാതര്‍ വീടിനു തീയിട്ടത്. തീപടരുന്നതു കണ്ടു ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരണത്തിനു കീഴടങ്ങിയിരുന്നു.ജാതി സംഘര്‍ഷമുള്ള മേഖലയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങളായുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരിഭിച്ചിട്ടുണ്ട്. ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
Leave a Reply