Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:29 am

Menu

Published on July 14, 2014 at 10:39 am

16 മണിക്കൂർ മണ്ണിനടിയിൽ കിടന്ന കുഞ്ഞിന് പുനർജീവൻ

two-month-old-boy-who-was-entombed-in-rubble-in-syria-for-16-hours-is-freed

തകര്‍ന്ന കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവർത്തകർ 16 മണിക്കൂറിനു ശേഷംജീവനോടെ പുറത്തെടുത്തു. കുഞ്ഞിൻറെ അമ്മയെയും ഇവർ രക്ഷപ്പെടുത്തി. സിറിയയിലെ അലെപ്പോയിലാണ്‌ സംഭവം നടന്നത്. ഈ അവിശ്വസനീയമായ കാഴ്ച രക്ഷാപ്രവർത്തകർ വീഡിയോയിൽ പകർത്തി ഓണ്‍ലൈനിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ തകര്‍ന്നു വീണ ഒരു ഭിത്തിക്ക്‌ അടിയില്‍ നിന്നും ഒരു കുഞ്ഞിൻറെ കരച്ചിലും പിന്നീട് രക്ഷാപ്രവർത്തകർ പാറക്കഷണങ്ങള്‍ നീക്കുമ്പോള്‍ അതിനിടയിൽ ഒരു കുഞ്ഞിൻറെ മുഖവും തെളിഞ്ഞു വരുന്നതായി കാണാവുന്നതാണ്. അതിനു ശേഷം രക്ഷാപ്രവർത്തകർ കുഞ്ഞിൻറെ മുഖം കല്ലിൻറെ കൂര്‍ത്ത ഭാഗത്ത്‌ തട്ടാതെ പതുക്കെ പുറത്തേക്ക് എടുക്കുന്നതും കാണാം. അപകടം പിടിച്ച സാഹചര്യത്തിൽ നിന്നും കുഞ്ഞിനേയും അമ്മയെയും രക്ഷപ്പെടുത്തിയെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ദീർഘ സമയം വേണ്ടി വന്നു. സിറിയയിലെ വിമതര്‍ പിടിച്ചെടുത്ത ഭാഗങ്ങളിലേക്ക്‌ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ ദിവസവും നൂറു കണക്കിന്‌ പേരാണ്‌ ഇവിടെ മരണപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News