Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:25 pm

Menu

Published on January 4, 2017 at 10:51 am

കളിക്കിടെ മേശയ്ക്കടിയില്‍ കുടുങ്ങിയ ഇരട്ടസഹോദരനെ രക്ഷിച്ച് രണ്ടുവയസുകാരന്‍; വീഡിയോ വൈറലാകുന്നു…!!!

two-year-old-miraculously-saves-twin-brother

മേശയ്ക്കടില്‍പെട്ടുപോയ ഇരട്ട സഹോദരനെ രക്ഷപ്പെടുത്തുന്ന രണ്ടുവയസുകാരന്റെ ദൃശ്യം വൈറലാവുന്നു.യു.എസിലെ ഉത്താഹിലാണ് സംഭവം.മേശവലിപ്പുകള്‍ തുറന്നും അടച്ചും കളിക്കുകയായിരുന്നു ഇരട്ടകളായ ബ്രോക്കും ബൗണ്ടിയും. രണ്ടുപേരും കൂടെ മേശപ്പുറത്തേക്കു വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ മേശ മറിഞ്ഞ് ബ്രോക്കിന്റെ പുറത്തു വീഴുകയായിരുന്നു. കുറച്ചു നിമിഷം എന്തു ചെയ്യണമെന്ന് ആലോചിച്ചു നിന്നശേഷം കുഞ്ഞു ബൗണ്ടി മേശ പൊക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. പിന്നീട് മേശ തള്ളിമാറ്റി തന്റെ സഹോദരനെ രക്ഷിക്കുന്നതാണു വിഡിയോ ദൃശ്യം.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അച്ഛനും അമ്മയും മുകള്‍ നിലയിലായിരുന്നു. മേശ താഴെ വീഴുന്നതിന്റെയോ കുട്ടി കരയുന്നതിന്റെ ശബ്ദം ഇവര്‍ കേട്ടില്ല. തിരിച്ചു താഴെയെത്തിയപ്പോള്‍ മേശ മറിഞ്ഞു കിടന്നിരുന്നു. എന്നാല്‍ കുട്ടികള്‍ സന്തോഷത്തോടെ കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ എന്താണു സംഭവിച്ചതെന്ന് ഇവര്‍ക്കു മനസിലായില്ല. പിന്നീട് മുറിയിലെ വിഡിയോ പരിശോധിച്ചപ്പോഴാണ് അപകടം ഉണ്ടായ കാര്യം മാതാപിതാക്കള്‍ അറിഞ്ഞത്.

കുട്ടികളുടെ അച്ഛന്‍ റിക്കി ഷോഫ് ആണ് ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൊച്ചു കുട്ടികള്‍ ഉള്ള വീടുകളില്‍ വീട്ടുസാധനങ്ങള്‍ ഭിത്തിയോടു ചേര്‍ത്തു യോജിപ്പിച്ചു വയ്ക്കണമെന്നും അല്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുെന്നും റിക്കി പറയുന്നു.

വീട്ടില്‍ നടന്ന ഈ സംഭവം പുറത്തറിയിക്കുന്നതില്‍ മടിയുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്നു തോന്നിയതു കൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ ഇതറിയിച്ചതെന്നു റിക്കി പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കൂടാതെ മക്കള്‍ക്കിടയിലുള്ള സ്‌നേഹവും കരുതലും മനസിലായതില്‍ ഒട്ടേറെ ആഹ്‌ളാദമുണ്ടെന്നും ആ അച്ഛന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News