Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:28 pm

Menu

Published on June 19, 2013 at 11:07 am

പലതരം കാൻസറിന്റെ ലക്ഷണങ്ങൾ

types-cancer

ബ്രസ്റ്റ് കാൻസർ : മാറിടത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളെല്ലാമാണ് ബ്രസ്റ്റ് കാൻസർ ലക്ഷണങ്ങൾ. ദിവസവും നിങ്ങൾക്കു തന്നെ സ്തനപരിശോധന നടത്തി ഇവ കണ്ടെത്താൻ സാധിയ്ക്കും .

ബ്ലഡ് കാൻസർ : ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരിക്കുന്ന പനിയാണ് ബ്ലഡ് കാൻസറിന്റെ പ്രധാന ലക്ഷണം .

കുടലിലെ കാൻസർ : മലത്തിലുണ്ടാകുന്ന രക്താംശമാണ് കോളൻ കാൻസറിന്റെ പ്രധാന ലക്ഷണം. പൈൽസ് പോലുള്ള രോഗങ്ങളും മലബന്ധവുമെല്ലാം രക്താംശത്തിനു കാരണമാകുമെങ്കിലും ഇടയ്ക്കിടെ മലത്തിൽ രക്തം കാണുന്നത് കുടലിലെ കാൻസർ ലക്ഷണവുമാകാം.

ഗർഭാശയ കാൻസർ : മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിലോ മാസമുറ സമയത്തല്ലാതെ ബ്ലീഡിങ്ങുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഇത് ഗർഭാശയ കാൻസർ ലക്ഷണമാകാം

ലംഗ്സ് കാൻസർ : ബ്രൊങ്കെറ്റീസ്,ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരികയാണെങ്കിൽ ഇത് ലംഗ്സ് കാൻസർ ലക്ഷണമാകാം. ശ്വസിക്കാൻ എപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും .

സ്കിൻ കാൻസർ : ചർമ്മത്തിൽ നിറവിത്യാസമുണ്ടാകുകയോ മറുകുകൾക്ക് പെട്ടെന്ന് വലിപ്പം വയ്ക്കുകയോ ചെയ്‌താൽ ഇത് സ്കിൻ കാൻസർ ലക്ഷണമാകാം .

വയറ്റിലെ കാൻസർ: ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും വയറെരിയുകയും ചെയ്യുന്നത് സ്ഥിരമെങ്കിൽ ഇത് വയറ്റിലുണ്ടാകുന്ന കാൻസർ ലക്ഷണമാകാം .

ബ്രയിൻ ട്യുമർ : കാഴ്ച്ചയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അവ്യക്തത ,എപ്പോഴും ഉണ്ടാകുന്ന തല വേദന, ഓർമക്കുറവ് തുടങ്ങിയവ ബ്രയിൻ ട്യുമർ ലക്ഷണങ്ങളാകാം

മൗത്ത് കാൻസർ : വായിൽ മുറിവുകൾ, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്, വായിലുണ്ടാകുന്ന മുഴകൾ തുടങ്ങിയവ മൗത്ത് കാൻസർ ലക്ഷണങ്ങളാകാം

Loading...

Leave a Reply

Your email address will not be published.

More News