Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:00 pm

Menu

Published on July 24, 2014 at 10:42 am

ഇസ്രയേലിന്‍റേത് യുദ്ധക്കുറ്റമെന്ന് യു.എന്‍.

u-n-s-pillay-says-israel-may-be-committing-war-crimes

ജനീവ : ഗാസയിലെ ഇസ്രായേല്‍ ആക്രമണം യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി നവി പിള്ള. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് അവര്‍ ഇക്കാര്യം പ്രസ്താവിച്ചത്. എന്നാല്‍ ഇസ്രായേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ നവി പിള്ള അപലപിച്ചു. ഗാസയില്‍ 170 ലധികം കുട്ടിളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ഇവിടെ നഗ്‌നമായി ലംഘിക്കപ്പെട്ടിരിക്കുയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരും. ഇതുസംബന്ധിച്ച് കൗണ്‍സിലില്‍ വോട്ടെടുപ്പ് നടത്തുമെന്നും അവര്‍ പറഞ്ഞു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും 46 അംഗ സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.ബുധനാഴ്ച 40 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 678 ആയി. 32 ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗാസയില്‍നിന്നുള്ള റോക്കറ്റ് ടെല്‍ അവീവിലെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കടുത്ത് പതിച്ചതോടെ ബുധനാഴ്ച ഇസ്രായേലിലെ വ്യോമഗതാഗതം താറുമാറായി. അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍നിന്നുള്ള സര്‍വീസുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. യൂറോപ്യന്‍ വിമാനങ്ങളും ടെല്‍ അവീവിലേക്കുള്ള വിമാന ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News