Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:58 am

Menu

Published on August 20, 2014 at 11:40 am

അമേരിക്കൻ ജേര്‍ണലിസ്റ്റിനെ തലയറുത്ത് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്‌ഐഎസ് പുറത്തുവിട്ടു (വീഡിയോ)

u-s-journalist-beheaded-by-is

മൊസൂള്‍: അമേരിക്കൻ ഫോട്ടോ ജേര്‍ണലിസ്റ്റിൻറെ   തലയറുത്ത് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്‌ഐഎസ് ഭീകരർ പുറത്തു വിട്ടു.ഫോട്ടോ ജേര്‍ണലിസ്റ്റായ  ജെയിംസ് ഫോളേയെയാണ് ഐസിസ് തലയറുത്ത് കൊലപ്പെടുത്തിയത് .2012ല്‍ സിറിയയില്‍ കൃത്യനിര്‍വഹണം നടത്തുന്നതിനിടയിലാണ് ജെയിംസ് റൈറ്റിനെ കാണാതായത്. അന്നുമുതല്‍ റൈറ്റ് ഐസിലിന്റെ തടങ്കലിലായിരുന്നുവെന്നു വേണം കരുതാന്‍.വീഡിയോയിൽ ബ്രിട്ടീഷ് ഉച്ചാരണത്തോടെ സംസാരിക്കുന്ന കൊലപാതകിയായ ഭീകരൻ ജെയിംസിന്റെ തലയറുത്ത ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാണാതായ മറ്റൊരു അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവൻ ജോൽ സോട്ട്‌ലോഫിനെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടു വരുന്നുമുണ്ട്. ‘ഒബാമ, ഈ അമേരിക്കൻ പൗരന്റെ ജീവൻ താങ്കളുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്’ എന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട് ഇയാൾ. വീഡിയോയിൽ കൊല്ലപ്പെട്ടയാൾ ഗ്ലോബൽ പോസ്റ്റ് ലേഖകൻ ജെയിംസ് തന്നെയാണെന്ന് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ജെയിംസിനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. യു എസ് വ്യോമ സേനാംഗമായ തന്റെ സേഹാദൻ ജോണിന് ഒരു സന്ദേശവും കൊല്ലപ്പെടുന്നതിനു മുമ്പ് വീഡിയോയിൽ ജെയിംസ് നൽകുന്നുണ്ട്. ‘നിന്റെ സഹ പ്രവർത്തകർ ഇവരുടെ മേൽ ബോംബിട്ട് അന്നാണ് എന്റെ മരണ സാക്ഷ്യപത്രത്തിൽ ഒപ്പു വയ്ക്കപ്പെട്ടത്,’ എന്ന് രണ്ടാഴ്ച മുമ്പ് ഐഎസ്‌ഐഎസ് ഭീകരർക്കു നേരേ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പരാമർശിച്ച് ജെയിംസ് പറയുന്നുണ്ട്. വരാനിരിക്കുന്ന തന്റെ മരണത്തിന് ജെയിംസ് അമേരിക്കയെ കുറ്റപ്പെടുത്തുന്നുമുണ്ട് അദ്ദേഹം. ‘എനിക്ക് കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ, സ്വാതന്ത്ര്യ പ്രതീക്ഷയുണ്ടാകുമായിരുന്നു. എനിക്കെന്റെ കുടുംബത്തെ വീണ്ടും കാണാമായിരുന്നു. പക്ഷേ ആ പ്രതീക്ഷകൾ ഇല്ലാതായിരിക്കുന്നു. ഞാനൊരു അമേരിക്കക്കാരനായിരുന്നില്ലെങ്കിൽ എന്നാശിച്ച് പോകുന്നു,’ ദാരുണ കൊലപാതകത്തിനു തൊട്ടു മുമ്പ് ജെയിംസ് പറഞ്ഞതാണിത്.ജെയിംസ് ഇതു പറഞ്ഞു നിർത്തിയ ശേഷം മുന്നോട്ട് വന്ന മുഖം മൂടി ധരിച്ച ഭീകരൻ ബ്രിട്ടീഷ് ഉച്ചാരണത്തിൽ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ജെയിംസിന്റെ ജീവനെടുക്കുന്നതെന്ന് ഭീകരൻ പറയുന്നു. പിന്നീട് തലയറുക്കപ്പെട്ട ജെയിംസിനെ കാണിക്കുന്നു. ഇതിനു ശേഷം മറ്റൊരു അ്‌മേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവൻ ജോവലാണെന്ന് പരിചയപ്പെടുത്തി രണ്ടു കയ്യും പിന്നിലേക്ക് ബന്ധിപ്പിക്കപ്പെട്ട നിലയിൽ മറ്റൊരാളെയും ഭീകരൻ വലിച്ചു കൊണ്ടു വന്നു മുന്നറിയിപ്പ് നൽകുന്നു.

Loading...

Leave a Reply

Your email address will not be published.

More News