Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഗുളികകൾക്ക് യുഎഇയിൽ നിരോധനം.ഇത്തരം ഗുളികകളില്‍ അച്ചീവിംഗ് സീറോ എന്ന ഒരുതരം കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ ഘടകമാണ്. ശരീരത്തില്‍ ഇവ എത്തുന്നതോടെ പല രോഗങ്ങളും ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.ഇന്റര്‍പോള്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റികള്‍ക്കും പരിസ്ഥിതി മന്ത്രാലയം, എസ്മ തുടങ്ങിയവയ്ക്കും കസ്റ്റംസ് അതോറിറ്റി, പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം, യു.എ.ഇ. സായുധസേനയിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്കും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സൗദി അറേബ്യയിലും ഗുളികകള്‍ നിരോധിച്ചിരുന്നു. ഇതില്‍ ഉപയോഗിക്കുന്ന കെമിക്കല്‍സ് ബ്ലഡ് പ്രെഷര്‍, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി പല മാരക രോഗത്തിനു കാരണമാക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Leave a Reply