Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:56 pm

Menu

Published on June 6, 2017 at 5:20 pm

ഓഫീസ് ജോലിക്കിടെ പൂച്ചയ്‌ക്കെന്ത് കാര്യം?

uae-hotel-turns-to-cats-to-counter-workplace-stress

ദുബായ്: വളര്‍ത്തു മൃഗങ്ങളെ മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എത്ര ഓമനകളായാലും ആരും ഇവയെ ഓഫീസിലേക്ക് കൊണ്ടുവരാറില്ല. എന്നാല്‍ അബുദാബിയിലെ ഈ ആഡംബര ഹോട്ടലിലെ ജോലിക്കാരുടെ വര്‍ക്ക്‌സ്‌റ്റേഷനിലെത്തിയാല്‍ കാണാനാകുന്നത് പൂച്ചകളെയാണ്.

ഇവിടെ ഈ പൂച്ചകള്‍ക്കെന്തു കാര്യം എന്നു കാണുന്നവര്‍ ചിന്തിച്ചേക്കാം. പക്ഷെ ജന്ന ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പൂച്ചകളില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ല. കാരണം ജീവനക്കാരുടെ സ്ട്രെസ് കുറയ്ക്കാന്‍ സ്ഥാപനം തന്നെ ഒരുക്കിയ സൂത്രമാണിത്.

ജോലി ചെയ്യുന്നതിനിടെ ചിലരുടെ മടിയിലും ഓഫിസ് ടേബിളിലുമൊക്കെ പൂച്ചകള്‍ കിടന്നുറങ്ങുന്നുണ്ടാവും ചിലപ്പോള്‍ കാല്‍പാദങ്ങളില്‍ വന്നുരുമ്മി നില്‍ക്കും. നല്ല കൊഴുത്തുരുണ്ടു സുന്ദരക്കുട്ടന്മാരായ എട്ടു പൂച്ചകളെയാണ് ഹോട്ടല്‍ മാനേജ്മെന്റ് ഇവിടെ നിയമിച്ചിരിക്കുന്നത്.

ജോലി സംബന്ധമായ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ ജീവനക്കാരെ സഹായിക്കുക എന്നതാണ് പൂച്ചകളുടെ ഡ്യൂട്ടി. ഇതുവഴി ജീവനക്കാര്‍ നല്ലായി ജോലിചെയ്യാനാകുമെന്ന് മാനേജ്മെന്റ് പറയുന്നു. ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കും നന്നായി ഇണങ്ങിയ പൂച്ചകളുമായി കളിക്കാന്‍ കഴിയും.

ഓഫീസ് അന്തരീക്ഷത്തില്‍ ഇത്തരം വളര്‍ത്തുമൃഗങ്ങളെ നിയോഗിക്കുന്നത് ജീവനക്കാരുടെ ജോലി സമ്മര്‍ദം കുറയ്ക്കുമെന്നും ആശയവിനിമയം വര്‍ദ്ധിപ്പിക്കുമെന്നുമുള്ള പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൂച്ചകളെ നിയമിക്കാന്‍ ഹോട്ടല്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

കഴിഞ്ഞ മാസം ജപ്പാനിലെ ഒരു ഐടി കമ്പനിയും ഇത്തരത്തില്‍ പൂച്ചകളെ നിയമിച്ചിരുന്നു. ടോക്കിയോയിലെ ഐടി സ്ഥാപനമായ ഫെറയില്‍ ഇപ്പോള്‍ ഒമ്പതോളം പൂച്ചകളാണ് ജീവനക്കാര്‍ക്കൊപ്പമുള്ളത്.

 

Loading...

Leave a Reply

Your email address will not be published.

More News