Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒർലാന്റോ(യു.എസ് ): ഒരു മേശയുടെ ചുറ്റുമിരുന്ന് എല്ലാവർക്കും ഒരുപോലെ ദ്രിശ്യാനുഭവം ലഭ്യമാക്കുന്ന തരത്തിലുള്ള 360 ഡിഗ്രിയുടെ ടെലിവിഷൻ വികസിപ്പിച്ചെടുത്ത മലയാളിക്ക് നാല് ലക്ഷം ഡോളർ ഗ്രാന്റുള്ള കരിയർ അവാർഡ്.നാഷണൽ സയൻസ് ഫൗണ്ടേഷനാണ് അവാർഡ് സമ്മാനിച്ചത്.കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി ജയൻ തോമസാണ് ഈ ടെലിവിഷൻ കണ്ടുപിടിച്ചത്.ഈ ടെലിവിഷൻ ഒരു മേശമേൽ വച്ച് അതിൽ ഫുട്ബോളോ ക്രിക്കറ്റോ കാണുമ്പോൾ ആ മേശ ഒരു ഗ്രൗണ്ട് പോലെ അനുഭവപ്പെടും.മാത്രമല്ല ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെ മേശയ്ക്ക് ചുറ്റും ഏത്കോണിലിരുന്നാലും ക്ലിയറോട് കൂടി തന്നെ ടി വിയിലെ ദ്രിശ്യാനുഭവം നമ്മുക്ക് ലഭ്യമാകുമെന്ന് ജയൻ തോമസ് പറഞ്ഞു.പൂവത്തുമണ്ണിൽ പി.സി തോമസിന്റെയും കുഞ്ഞമ്മയുടെയും മകനാണ് ജയൻ. ഭാര്യ ഈസ്റ്റേണ്‍ ഫ്ലോറിഡ സ്റ്റെറ്റ് കോളേജിലെ ഡോ.ലിന്റ തോമസ് ആണ്.
Leave a Reply