Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:59 am

Menu

Published on September 6, 2014 at 10:15 am

ഉക്രെയിനില്‍ വെടിനിര്‍ത്തലിനു ധാരണ

ukraine-cease-fire-begins-amid-doubts-that-it-will-last

മോസ്‌കോ: ഉക്രെയിനില്‍ റഷ്യന്‍ അനൂകൂല വിഘടനവാദികളും യുക്രെയ്ന്‍ സൈന്യവും അഞ്ച് മാസത്തെ ആഭ്യന്തരകലാപത്തിന് താല്‍ക്കാലിക വിരാമം. ഇരുകൂട്ടരും ഇന്നലെ ബലാറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. വെടിനിര്‍ത്തലിന് ഉത്തരവു നല്കിയ കാര്യം അറിയിച്ചത് ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പെരിഷെങ്കോയാണ്. വിമതരും  സൈന്യവും നടത്തുന്ന പോരാട്ടത്തില്‍ ഇതിനകം 2600 ഓളം പേര്‍ മരിച്ചെന്നാണ് യു.എന്‍ പുറത്തു വിടുന്ന കണക്കുകള്‍. വെടിനര്‍ത്തല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ത്തന്നെ മൂന്ന് ഉഗ്ര സേഫോടനങ്ങള്‍ നടന്നു. തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെ 14 വിഷയങ്ങളടങ്ങിയ പ്രാഥമിക കരാറിലാണ് ഇരു വിഭാഗവും ഒപ്പുവെച്ചത്. കരാര്‍ നിലവില്‍ വരുന്നതോടെ റഷ്യക്കെതിരായ ഉപരോധം അവസാനിപ്പിക്കാമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച റഷ്യന്‍യുക്രെയ്ന്‍ പ്രസിഡന്റുമാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ ചര്‍ച്ചു. യുക്രെയ്നിലേക്ക് സേനയെ അയക്കാന്‍ നാറ്റോ രാജ്യങ്ങള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് പ്രഖ്യാപനം വന്നത്.

Loading...

Leave a Reply

Your email address will not be published.

More News