Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഇന്ത്യയിലെ കൂട്ടബലാത്സംഗങ്ങളെ അപലപിച്ച് വീണ്ടും ഐക്യരാഷ്ട്ര സംഘടനരംഗത്ത് .കൂട്ടബലാത്സംഗ കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ലെെംഗികാതിക്രമങ്ങള്‍ ഭീതിജനകാമാം വിധം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കടുത്ത ഭാഷയില്‍ ഐക്യരാഷ്ട്ര സംഘടന സംഭവത്തെ അപലപിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും വെല്ലുവിളിയാണ്. അത് മനുഷ്യാവകാശത്തെയും വികസനത്തെയും ബാധിക്കും. കൂട്ട ബലാത്സംഗക്കേസുകളില്‍ കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ തുടച്ചുനീക്കാനാകൂ. ഇന്ത്യയില്‍ പുരുഷ മേല്‍ക്കോയ്മ നിലവിലുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കൂ എന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
Leave a Reply