Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 1:23 pm

Menu

Published on July 20, 2016 at 9:31 am

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ ചിത്രം ഫേസ്ബുക്കില്‍

uncertainty-shrouds-fate-of-fr-tom-uzhunnalil-as-torture-video-photo-surface-online

ന്യൂഡല്‍ഹി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻറെ ചിത്രം ഫേസ്ബുക്കില്‍. ടോം ഉഴുനാലിന്‍ മരിച്ചെന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ചത്. എന്നാല്‍, താന്‍ ജീവനോടെയുണ്ടെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുകയാണ്.ഭീകരരില്‍നിന്ന് ജീവന് വേണ്ടി യാചിച്ചാണ് ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിമീശയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും ഫേസ്ബുക്കിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.ടാജിനോന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വാട്ട്‌സ് ആപ്പില്‍ നിന്ന് ലഭിച്ച വീഡിയോ എന്ന തലക്കെട്ടോടെയാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഫാദര്‍ ടോമിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ വീഡിയോയുടെ ട്വിറ്റര്‍ ലിങ്കാണ് മറുപടിയായി ലഭിച്ചത്. ഇന്നലെ 3.30നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകരര്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായാണ് സംശയം.

മാര്‍ച്ച് നാലിനാണ് ഭീകരര്‍ യെമനിലെ ഏഡന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. പാല രാമപുരം സ്വദേശിയായ ഇദ്ദേഹം എവിടെയാണെന്നതിനേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴുമില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് പിന്നീട് തെളിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News