Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 11:24 am

Menu

Published on January 20, 2018 at 4:37 pm

സ്ഥിരമായി കിടന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ഉറങ്ങി പോകുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിച്ചോളൂ

unexpected-signs-you-need-more-sleep

ഇന്നത്തെ കാലത്ത് പ്രധാനമായും ചെറുപ്പക്കാര്‍ക്കിടയിലെ ഒരു പ്രധാന പ്രശ്‌നമായിരിക്കുകയാണ് ഉറക്കക്കുറവ്. എത്ര കിടന്നാലും ഉറക്കം വരാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്.

ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ് ഉറക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവുണ്ടാവാറുണ്ട്. ഇത് യഥാവിധി കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.

ഇന്ന് ചെറുപ്പക്കാരില്‍ കാണപ്പെടുന്ന ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മാനസിക സമ്മര്‍ദ്ദമാണ്. ഇത് കൂടാതെ സന്ധിവാതം, പ്രമേഹം, തൈറോയ്ഡ് എന്നിവയും ഉറക്കക്കുറവിലേക്ക് നയിക്കും.

ഉറക്കം വന്നില്ലെങ്കില്‍ പോലും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കേണ്ടത് അത്യാവശ്യമാണ്. പകലുറക്കം തീര്‍ത്തും ഒഴിവാക്കുക, കൃത്യസമയത്ത് ഉണരുക എന്നിവയെല്ലാം ഇത്തരത്തില്‍ ഉറക്കക്കുറവിനെ ഇല്ലാതാക്കാനുള്ള വഴികളാണ്.

നിങ്ങള്‍ക്കും ഉറക്കക്കുറവുണ്ടോ എന്ന് മനസിലാക്കാന്‍ ശരീരം തന്നെ നല്‍കുന്ന ചില സൂചനകളുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

1. വിശപ്പ്

അമിത വിശപ്പ് ഉറക്കക്കുറവിന്റെ ഒരു ലക്ഷണമാണ്. രാത്രിയില്‍ ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ കഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കില്ല. ശരീരത്തിലെ രണ്ട് പ്രധാന ഹോര്‍മോണുകളായ ലെപ്റ്റീന്‍, ഗ്രെലീന്‍ എന്നിവയെ ബാധിക്കുന്നതിനാലാണ് ഉറക്കമില്ലായ്മ നിങ്ങളുടെ വിശപ്പ് കൂട്ടുന്നത്.

2. നല്ല ഉറക്കം

നന്നായി ഉറങ്ങിപ്പോകുന്നത് ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സ്ഥിരമായി കിടന്ന് അഞ്ച് മിനുട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങി പോകുന്നുണ്ടെങ്കില്‍ അതും ഉറക്കക്കുറവിന്റെ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.

3. കൂടുതല്‍ ഉത്സാഹം

പകല്‍ സമയത്ത് എല്ലാ കാര്യങ്ങളിലും സാധാരണയിലും കൂടുതല്‍ കാണിക്കുന്ന ഉത്സാഹം ഉറക്കകുറവിന്റെ ഒരു ലക്ഷണമാണ്. ഇത്തരത്തില്‍ അമിത ഉത്സാഹം കാണിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു.

4. ഓര്‍മ്മക്കുറവ്

മറവി പലര്‍ക്കും സാധാരണമാണ്. എന്നാല്‍ ഉറക്കക്കുറവ് ബാധിക്കുന്നവര്‍ക്ക് മറവി വളരെ വലിയ പ്രശ്നം സൃഷ്ടിക്കും. കാരണം ആവര്‍ത്തിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ കൂടി ഇത്തരക്കാര്‍ക്ക് മറന്നു പോകും. ശരിയായ വിശ്രമമില്ലെങ്കില്‍ ഓര്‍മ്മ നില്‍ക്കാന്‍ പ്രയാസമാണ്.

5. ദൃഷ്ടി കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക

ഒരു സ്ഥലത്ത് കാഴ്ച കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുന്നതും ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണമാണ്. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതും ഉറക്കമില്ലായ്മയും തീരുമാനമെടുക്കാനുള്ള കഴിവ് നശിപ്പിക്കുന്നു. ഇത് വാഹനമോടിക്കുമ്പോഴും മറ്റും ഏറെ പ്രയാസമുണ്ടാക്കും.

6. തളര്‍ച്ച

പകല്‍ സമയങ്ങളില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും മറ്റും പെട്ടെന്ന് തളര്‍ച്ച തോന്നുന്നത് ഉറക്കകുറവിന്റെ മറ്റൊരു ലക്ഷണമാണ്.

7. ആവര്‍ത്തിച്ചുള്ള സംസാരം

സംസാരത്തിനിടെ ഉണ്ടാകുന്ന ആവര്‍ത്തനം ഉറക്കക്കുറവിന്റെ ലക്ഷണമാണ്. ഇത് കണ്ടു തുടങ്ങിയാല്‍ ചെറു മയക്കം നല്ലതാണ്. ഉറക്കം സംബന്ധിച്ച് തകരാറുകള്‍ ഉള്ളവര്‍ക്ക് തുടര്‍ച്ചയായി സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് സംസാരം ചുരുക്കുകയും ആവര്‍ത്തന വിരസമായ ശൈലികള്‍ ഉപയോഗിക്കുന്നതിനും വിക്കി പറയുന്നതിനും കാരണമാകും.

8. പങ്കാളിയോട് ദേഷ്യം

പങ്കാളിയോട് ദേഷ്യവും മടുപ്പും ഉണ്ടാകുന്നതും ഉറക്കക്കുറവിന്റെ ഫലമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്ത പങ്കാളികള്‍ക്കിടയില്‍ സ്ഥിരമായും വഴക്കുണ്ടാകാറുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഉറക്കം ഇല്ലാതകുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാകുന്നതായി ഗവേഷകര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News