Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:57 pm

Menu

Published on June 19, 2014 at 12:18 pm

യു.പിയിൽ മുസ്ലീം ആചാര പ്രകാരം ക്ഷേത്രത്തിൽ വെച്ച് നടന്നത് മിശ്ര വിവാഹം !

unique-inter-caste-marriage-a-couple-ties-the-knot-according-to-muslim-tradition-at-a-sai-temple

യു.പി : യു.പിയിലെ ഇതാഹിൽ മുസ്ലീം ആചാര പ്രകാരം ക്ഷേത്രത്തിൽ വെച്ച് മിശ്രവിവാഹം നടന്നു.മത സൗഹാർദ്ദത്തിലൂന്നിയുള്ള ഈ വിവാഹം എല്ലാവരുടെയും ശ്രദ്ധയാകർശിച്ചിരിക്കയാണ് .അസാൻ എന്ന പേരുള്ള മുസ്ലീം യുവാവും ആരതിയെന്ന ഹിന്ദു പെണ്‍കുട്ടിയുമാണ്‌ അവാഗഡിലുള്ള സായ് ക്ഷേത്രത്തിൽ വെച്ച് മുസ്ലീം മതാചാര പ്രകാരം വിവാഹിതരായത്. വ്യത്യസ്ത മതക്കാരായ ഇവരുടെ വിവാഹം ഇരു വീട്ടുകാരും സമ്മതിക്കാതിരുന്നതിനാൽ ഇവർ വീടുപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.ഇതിനെ തുടർന്ന് രണ്ടുപേരെയും കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സായ് ക്ഷേത്രത്തിൽ വെച്ച് രണ്ടു പേരുടെയും വിവാഹം നടക്കാൻ പോകുന്നതായി വിവരം ലഭിച്ചു.ഇതേ തുടർന്ന് സംഭവമറിഞ്ഞ വീട്ടുകാരും ക്ഷേത്രത്തിലെത്തി.പിന്നീട് അനുരഞ്ജനത്തിനു വഴങ്ങി ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം നൽകി.ഇതോടെ സായ് ക്ഷേത്രത്തിൽ വെച്ച് ഒരു മുസ്ലീം പണ്ഡിതൻ അസാൻറെയും ആരതിയുടെയും വിവാഹത്തിന് കാർമികത്വം വഹിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News