Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: ശിരോവസ്ത്രം ധരിക്കാതെ വാര്‍ത്ത അവതരിപ്പിച്ച അവതാരികയ്ക്കെതിരെ സൗദി അറേബ്യയില്‍ വൻ പ്രതിഷേധം. യാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇക്ക്‌റബിയ ടിവി ചാനലിലെ അവതാരകയാണ് ശിരോവസ്ത്രം ധരിക്കാതെ വാര്‍ത്ത അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ചാനലിനും, അവതാരികയ്ക്കും എതിരെ നടക്കുന്നത്.നലിന്റെ ലണ്ടൻ പ്രതിനിധിയാണ് ശിരോവസ്ത്രമണിയാതെ വാർത്ത അവതരിപ്പിച്ചത്. ഇതേ തുടർന്ന് ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ ചാനൽ അധികൃതർ തന്നെ അവസാനം രംഗത്തെത്തി.ലണ്ടൻ സ്റ്റുഡിയോയിലിരുന്നാണ് അവതാരക വാർത്ത വായിച്ചതെന്നും, ഇത്തരം ശ്രദ്ധയില്ലായ്മ മേലിൽ അനുവദിക്കില്ലെന്നും ചാനൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരാണ് ചാനലിന്റെ നടപടിയെന്നാരോപിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇതിനെ അനുകൂലിച്ചും ആളുകൾ വന്നതോടെ സംഭവം വിവാദമായി.ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ഉള്ള വിലക്ക് ഉൾപ്പടെ നിരവധി യാഥാസ്ഥിതിക നിയമങ്ങൾ രാജ്യം പിൻതുടരുന്നുണ്ട്. ടിവിയിൽ ശിരോവസ്ത്രമണിയാത്ത സ്ത്രീകളുടെ പരിപാടികൾ കാണിക്കാറുണ്ടെങ്കിലും വാർത്താ അവതരണം പോലുള്ളവ അങ്ങിനെ ഉണ്ടാകാറില്ല.
Leave a Reply