Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:05 pm

Menu

Published on June 6, 2017 at 10:19 am

സി.ബി.ഐ റെയ്ഡ് നിയമവിരുദ്ധം; വിശദീകരണവുമായി എന്‍.ഡി.ടി.വി

updated-statement-from-ndtv-on-cbi-raids

മുംബൈ: ദേശീയമാധ്യമമായ എന്‍.ഡി.ടി.വിയുടെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ റെയ്ഡ് നിയമവിരുദ്ധമാണെന്ന ആരോപണവുമായി ചാനല്‍ രംഗത്ത്.

ലോണ്‍ എടുത്ത വകയില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന് 23 കോടി രൂപ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് എന്‍.ഡി.ടി.വിക്കെതിരായി സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും.

ഏഴ് വര്‍ഷം മുന്‍പ് എന്‍.ഡി.ടി.വി ചെയര്‍മാന്‍ പ്രണോയ് റോയിയും രാധിക റോയിയും തിരിച്ചടച്ച ഒരു ലോണിന്റെ പേരിലാണ് സി.ബി.ഐ നടപടിയെന്നും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് എന്‍.ഡി.ടി.വിക്കെതിരെ സി.ബി.ഐ തിരിഞ്ഞതെന്ന് ചില വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചാനല്‍ അവകാശപ്പെടുന്നു

എന്‍.ഡി.ടി.വിയില്‍ നിന്ന് പുറത്തു പോയ സജ്ഞയ് ദത്ത് എന്ന മുന്‍ കണ്‍സല്‍ട്ടന്റ് നല്‍കിയ പരാതിയിലാണ് ചാനലിനെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടതും റെയ്ഡ് നടത്തിയതും. സ്ഥാപനത്തിനെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിച്ച് വിവിധ കോടതികളില്‍ കേസ് നല്‍കിയ ആളാണ് ഇയാളെന്ന് ചാനലിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ നാളിത് വരെ ഇയാള്‍ നല്‍കിയ പരാതികളിലൊന്നിലും ഒരു കോടതിയും എന്‍.ഡി.ടി.വിയ്ക്കെതിരായി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് സമാനമായ പരാതിയില്‍ സി.ബി.ഐയുടെ ദ്രുതഗതിയിലുള്ള ഇടപെടലുണ്ടായത്.

ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുക്കുകയും ഒരു ഗഡു പോലും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന അനവധി വ്യവസായികള്‍ ഇവിടെയുണ്ടെങ്കിലും ഒരാള്‍ക്കെതിരെ പോലും ഇന്നുവരെ സി.ബി.ഐ നടപടിയെടുത്തിട്ടില്ലെന്നും ചാനല്‍ ചൂണ്ടിക്കാട്ടുന്നു.

അങ്ങനെയുള്ള സി.ബി.ഐയാണ് എന്‍.ഡി.ടി.വിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും ഐ.സി.ഐ.സി.ഐയില്‍ ഞങ്ങള്‍ അടച്ചു തീര്‍ത്ത ലോണിന് വേണ്ടി ഓഫീസില്‍ കയറി റെയ്ഡ് നടത്തിയതും. ഓര്‍ക്കണം ഒരു സര്‍ക്കാര്‍ ബാങ്കിന് വേണ്ടിയല്ല ഒരു സ്വകാര്യബാങ്കിലെ ഇടപാട് തീര്‍ക്കാനാണ് സി.ബി.ഐ റെയ്ഡ്……!

സെബിയേയും മറ്റു ഉത്തരവാദിത്തപ്പെട്ട സാമ്പത്തിക ഏജന്‍സികളേയും അറിയാക്കാതെയാണ് ചാനലിന്റെ ഇടപാടുകള്‍ നടന്നതെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു. അത്തരമൊരു ആരോപണത്തിന്റെ പേരില്‍ ഒരു മാധ്യമസ്ഥാപനത്തിനെതിരെ കേസെടുക്കാനും അവിടെ കയറി റെയ്ഡ് നടത്തുവാനും സി.ബി.ഐയ്ക്ക് എന്തധികാരമാണുള്ളതെന്നും ചാനല്‍ ചോദിച്ചു.

എന്‍.ഡി.ടി.വിയോ അതിന്റെ പ്രമോട്ടര്‍മാരോ ഐ.സി.ഐ.സി.ഐ ബാങ്കിനോ മറ്റേതെങ്കിലും ബാങ്കിലോ ലോണ്‍ കുടിശ്ശിക വരുത്തിയിട്ടില്ല. നിയമാനുസൃതമായ രീതിയിലാണ് തങ്ങള്‍ ഇത്രകാലവും മുന്നോട്ട് പോയതെന്നും ചാനല്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്‍.ഡി.ടി.വി ടീം കാണിച്ച സ്വാതന്ത്രവും ധീരതയും ഭരണകക്ഷിയിലെ ചില നേതാക്കള്‍ക്ക് ദഹിച്ചിട്ടില്ല. അതിന്റെ അനന്തരഫലമാണിതെല്ലാം, മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ റെയ്‌ഡെന്നും അവര്‍ ആരോപിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News