Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലൂർ: അച്ഛന്‍ പുനര്‍ വിവാഹിതനായതിൻറെ വിഷമത്തിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഹരിണി (11) യാണ് സ്കൂളിൽ വെച്ച് തീ കൊളുത്തി മരിച്ചത്. രണ്ടു വർഷം മുമ്പാണ് ഹരിണിയുടെ അമ്മ മരിച്ചത്. അതിനു ശേഷം അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ ഹരിണിയ്ക്ക് അത് ഇഷ്ടമായില്ല. പിന്നീട് അച്ഛന്‍ വേറെ വിവാഹം കഴിച്ചതിലുള്ള പ്രതിഷേധം അറിയിക്കാന്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ സ്കൂളിലെത്തിയ ഹരിണി ഒരു മുറിയില്‍ കയറി അകത്തുനിന്നും പൂട്ടിയ ശേഷം ബാഗില്‍ ഒളിപ്പിച്ചു വെച്ച മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അദ്ധ്യാപകരും കുട്ടികളും ഓടി വന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറി കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ വെല്ലൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ പറഞ്ഞു. വെല്ലൂര്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply