Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:38 pm

Menu

Published on September 2, 2017 at 11:19 am

നടി ഉര്‍വശി സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു ; അന്തംവിട്ട് ഡ്രൈവര്‍!

urvashi-forgot-the-root-her-own-home

നടി ഉര്‍വശി സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഉർവശി ഈ അനുഭവം പങ്കുവെച്ചത്. ഉര്‍വശിയുടെ മദ്യപാന ശീലത്തെ കുറിച്ച് പല വാർത്തകളും ഇതിനോടകം തന്നെ വന്നിരുന്നു. എന്നാൽ സ്വന്തം വീട്ടിലേക്കുള്ള വഴി നടി മറന്നത് മദ്യപിച്ചിട്ടൊന്നുമല്ല. സംഭവത്തെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരു ദിവസം ചെന്നൈ എയർപോട്ടിൽ വന്നിറങ്ങിയത് നേരം കുറെ വൈകിയായിരുന്നു. ഏറെ സമയം കാത്തിരുന്നെങ്കിലും തൻറെ കാർ വന്നില്ല. ഇതിനെ തുടർന്ന് എയർപോർട്ട് ജീവനക്കാരനെക്കൊണ്ട് ഒരു ടാക്സി വിളിപ്പിച്ചാണ് വീട്ടിലേക്ക് പോയത്.അന്ന് താൻ താമസിച്ചിരുന്നത് അശോക്നഗറിലാണ്. ടാക്സിയിൽ കയറിയ ശേഷമാണ് താൻ വീട്ടിലേക്കുള്ള വഴിയെകുറിച്ച് ആലോചിച്ചത്. തനിക്ക് വഴി പറഞ്ഞു കൊടുക്കാൻ അറിയില്ല. കുട്ടിക്കാലം മുതലേ സിനിമയില്‍ എത്തിയതിനാൽ തനിക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടാകുമായിരുന്നെന്നും ഒറ്റയ്ക്ക് വഴി പറഞ്ഞ് കൊടുത്ത് വീട്ടിലേക്ക് വരേണ്ട സാഹചര്യം അതുവരെ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.

എവിടേക്കാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ അവിടെ വലിയ അശോകചക്രമുണ്ടെന്ന് താൻ പറഞ്ഞു. അതനുസരിച്ച് പിന്നെ പോയി. അവിടെയെത്തിയപ്പോൾ ഇനി എവിടേക്കാണെന്ന് ചോദിച്ചു. അങ്ങനെ ‘നടികൈ ഉർവശി വീട്ട് പക്കത്ത് പോണമെന്നും അന്ത ഓട്ടോകാരർക്കിട്ടെ വഴി കേട്ടാൽ പോതും’എന്ന് താൻ പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു ‘ഇതാദ്യമേ പറഞ്ഞാൽ പോരെ എനിക്ക് ആ വീടറിയാം.ഇതല്ല വഴി.ഇതിനു മുമ്പുള്ള വഴി തിരിയണമായിരുന്നു. അയാൾ ദേഷ്യത്തോടെ എന്തൊക്കെയോ പുലമ്പി.അവസാനം വീട്ടിലെത്തി. അപ്പോൾ അയാൾ പറഞ്ഞു ‘അമ്മാ ഇത് ഉര്‍വശി വീട്. നീങ്ക ഉങ്ക വീട്ട്ക്ക് പോ’ . തലയില്‍ ഷാളിട്ട് മൂടിയതിനാലും ഇരുട്ടായത് കൊണ്ടും തന്നെ അയാൾ അതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഞാന്‍ വെളിച്ചത്തേക്ക് മാറി ഷാള്‍ മാറ്റിയിട്ട് പറഞ്ഞു, ‘ആ ഉര്‍വശി ഞാന്‍ തന്നെയാണ്’ അപ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ ഭാവം ഒരിക്കലും മറക്കാൻ കഴിയില്ല. പിന്നീട് അയാൾ പറയുന്നത് കേള്‍ക്കാന്‍ നിക്കാതെ വേഗം അകത്ത് കയറി.

Loading...

Leave a Reply

Your email address will not be published.

More News