Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:54 pm

Menu

Published on December 9, 2014 at 10:44 am

ജീവനോടെ അ­ന­ക്കോ­ണ്ട­യ്ക്ക് ഭക്ഷണമാവാനുള്ള യുവാവിൻറെ ശ്രമം പൊളിഞ്ഞു..! [വീഡിയോ]

us-naturalist-paul-rosolie-swallowed-by-anaconda-for-tv-show

ജീവനോടെ അ­ന­ക്കോ­ണ്ട­യ്ക്ക് ഭക്ഷണമാവാനുള്ള യുവാവിൻറെ ശ്രമം ഒടുവിൽ പാഴായി. ഒരു മണിക്കൂറോളം അന്നകോണ്ട ചുറ്റിവരിഞ്ഞുകഴിഞ്ഞപ്പോൾ പേടിച്ചുപോയ     യുവാവ്   ശ്രമത്തിൽനിന്ന് പിൻമാറുകയായിരുന്നു.  അമേരിക്കന്‍ സംവിധായകനും, സാഹസികനുമായ പോള്‍ റൊസോലിയാണ് ഇത്തരമൊരു സാഹസത്തി ന് മുതിർന്നത് . ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത ‘ഈറ്റന്‍ എലൈവ്’ എന്ന പ്രോഗ്രാമിന് വേണ്ടിയായിരുന്നു യുവാവിന്റെ ഈ സാഹസിക പ്രകടനം. ഒരുമണിക്കൂറോളം അന്നക്കോണ്ടയുടെ ചുറ്റിവരിയലിന് സ്വയം വിട്ടുകൊടുത്ത റോസലിക്ക് ശ്വാസം മുട്ടലനുഭവപ്പെട്ടതിനെത്തുടർന്ന് സഹായം അഭ്യർഥിക്കുകയായിരുന്നു. കൈയൊടിഞ്ഞ് പോകുമെന്ന് പേടിച്ചതായും റോസലി പറഞ്ഞു.  പെറൂവിയയിലെ ആമസോണ്‍ കാടുകളില്‍ അറുപത് ദിവസത്തോളം രാപകല്‍ ചെലവിട്ടാണ് ആറ് മീറ്റര്‍(20 അടി) നീളമുള്ളൊരു പെണ്‍ ആനക്കോണ്ടയെ കണ്ടെത്തിയത്. ആദ്യം തന്നെ ഭക്ഷണമാക്കാന്‍ ആനക്കോണ്ട തയ്യാറായില്ല. പിന്നീട് ഒരു ഇരയെ പോലെ അതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും അതിന് മുന്നില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു.ഒരു മണിക്കൂറോളം പാമ്പ് റോസലിയെ ചുറ്റിവരിഞ്ഞു. ശ്വാസംമുട്ടലനുഭവപ്പെടുകയും ഹൃദയമിടിപ്പ് താഴുകയും ചെയ്തതോടെ റോസലി സഹായം അഭ്യർഥിക്കുകയായിരുന്നു. പാമ്പിൽനിന്ന് റോസലിയെ സഹായികൾ രക്ഷപെടുത്തി. പാമ്പിന് പരുക്കൊന്നുമേറ്റില്ലെന്നും റോസലി പറഞ്ഞു. മഴക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണത്തിനായി ഡിസ്കവറി ചാനലിന് വേണ്ടിയായിരുന്നു റോസലി     ഇത്തരമൊരു സാഹസത്തിന് മുതിർന്നത് .അതേസമയം, അന്നക്കോണ്ടയെക്കൊണ്ട് വിഴുങ്ങിക്കുമെന്ന റോസലിയുടെ പ്രഖ്യാപനം വൻ വിമർശനം ഉയർത്തിയിരുന്നു.നിരുപദ്രവിയായ ഒരു  പാമ്പിനെ റിയാലിറ്റി ഷോയ്ക്ക് വേണ്ടി റോസലിയും ചാനൽ അധികൃതരും പ്രകോപിപ്പിക്കുകയായിരുന്നെന്നായിരുന്നു     പ്രധാന വിമർശനം.

Loading...

Leave a Reply

Your email address will not be published.

More News