Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:06 pm

Menu

Published on November 21, 2014 at 5:05 pm

യു.എസ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിന് മലയാള ശാസ്ത്രജ്ഞൻ അർഹനായി

us-presidential-medal-for-indian-american-scientist

വാഷിംഗ്ടണ്‍:അമേരിക്കയില്‍ യു.എസ് പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരത്തിന് മലയാളി ശാസ്ത്രജ്ഞന്‍ അര്‍ഹനായി. അമേരിക്കയില്‍ കുടിയേറിയ തോമസ് കൈലാത്ത് (79) എന്ന ശസ്ത്രജ്ഞനാണ് പുരസ്‌കാരം ലഭിച്ചത്. ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബരാക് ഒബാമ നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് പുരസ്‌കാരം തോമസിന് സമ്മാനിച്ചു. 2009ല്‍ ഇന്ത്യാ സര്‍ക്കാര്‍ ഇദ്ദേഹത്തെ പദ്മ ഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 1935 ല്‍ കേരളത്തില്‍ ജനിച്ച തോമസ് കൈലാത്ത് പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും അമേരിക്കയിലെ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നതബിരുദവും ഡോക്ടറേറ്റും നേടി. എം.ഐ.ടിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയായിരുന്നു തോമസ് കൈലാത്ത് . ലീനിയര്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News