Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:47 pm

Menu

Published on June 9, 2017 at 5:19 pm

നില്‍പാണ് നല്ലത്; ഇതാ സ്റ്റാന്‍ഡ് അപ് ഡെസ്‌ക്കുകള്‍

use-a-standing-desk-to-treat-back-neck-and-shoulder-pain

പുറം വേദന, കഴുത്ത് വേദന എന്നിവയെല്ലാം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഈ സാഹചര്യത്തിലാണ് നില്‍പ്പിന്റെ ഗുണങ്ങളെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത്. ഇപ്പോഴിതാ ജോലി ചെയ്യുന്ന സമയം മുഴുവന്‍ നില്‍ക്കാനുള്ള ഭാഗ്യം തേടുകയാണ് ഐടി രംഗം.

കംപ്യൂട്ടറിനു മുന്നില്‍ കുറ്റിയടിച്ചിരുന്നുള്ള ജോലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നു രക്ഷതേടാന്‍ ഏതാനും വര്‍ഷം മുന്‍പ് യുഎസ് ഐടി കമ്പനികളില്‍ അവതരിപ്പിച്ച സ്റ്റാന്‍ഡ് അപ് ഡെസ്‌കുകളാണ് ഇപ്പോള്‍ വ്യാപകമാകുന്നത്.

ഒരാള്‍ക്കു നിന്നുകൊണ്ട് ജോലി ചെയ്യാവുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന ഉയരം കൂടിയ മേശയാണ് സ്റ്റാന്‍ഡ് അപ് ഡെസ്‌ക്. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള സംവിധാനങ്ങളോടെയുള്ള സ്റ്റാന്‍ഡ് അപ് ഡെസ്‌കുകള്‍ക്ക് സാധാരണ ഓഫീസ് മേശയുടെ അത്ര വലുപ്പവുമുണ്ടാവില്ല.

ഹൃദ്രോഗങ്ങള്‍, വെരിക്കോസ് വെയിന്‍, ഉദരരോഗങ്ങള്‍, നടുവേദന തുടങ്ങിയവയില്‍ നിന്നുള്ള മോചനം സ്റ്റാന്‍ഡ് അപ് ഡെസ്‌കിന്റെ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നു. ടെക് കമ്പനികള്‍ തന്നെ അവതരിപ്പിക്കുന്ന കൈനറ്റിക് ഡെസ്‌കുകളാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍. എസി, യു.എസ്.ബി ഔട്ട്പുട്ടും ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റിയുമൊക്കെയുള്ള ഡെസ്‌കുകളാണ് പുതിയവ.

ബോറടിക്കുമ്പോള്‍ നാലു ചുവട് നടന്ന് ആരോഗ്യത്തിനു മാറ്റുകൂട്ടാന്‍ ഡെസ്‌കിനു താഴെയുള്ള പ്ലാറ്റ്ഫോമിനെ ട്രെഡ്മില്ലായി മാറ്റാവുന്നവയുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News