Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:25 am

Menu

Published on August 2, 2016 at 12:03 pm

ഇനി മുതൽ ഇൻറർനെറ്റ് ഇല്ലാതെ സ്മാർട്ടഫോണിൽ ഫേസ്ബുക്ക് ഉപയോഗിക്കാം

use-facebook-on-your-smartphone-without-internet-or-data-plan

ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് ഫേസ്‌ബുക്ക്.വ്യത്യസ്ഥ തരത്തിലുള്ള പുതുമകളുമായാണ് ഫേസ്‌ബുക്ക് എപ്പോഴും ഉപഭാക്താക്കൾക്കിടയിൽ എത്തുന്നത്.ഇപ്പോള്‍ പുതിയ ഒരു സവിശേഷതയാണ് ഫേസ്ബുക്ക് കൊണ്ടു വന്നിരിക്കുന്നത്. അതായത് ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം.അതായത് ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം.അത് എങ്ങനെയാണെന്ന് നോക്കാം…

നിങ്ങളുടെ എയര്‍സെല്‍, എയര്‍ടെല്‍, ഐഡിയ, ടാറ്റാ ടോകോമോ എന്നീ സ്മാര്‍ട്ടഫോണുകളില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം

നിങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും *325# ഡയല്‍ ചെയ്തതിനു ശേഷം യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക. അതിനു ശേഷം ഫേസ്ബുക്ക് സവിശേഷതകള്‍ അസസ് ചെയ്യാന്‍ സാധിക്കുന്നതാണ്.

നിങ്ങള്‍ ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ USSD അടിസ്ഥാനമാക്കിയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ നിങ്ങളുടെ ഫോണില്‍ ഡാറ്റ കണക്ഷന്‍ ഇല്ലാതെ ഡിവൈസില്‍ കണക്ട് ചെയ്യുന്നതായിരിക്കും.

നിങ്ങള്‍ക്ക് സൗജന്യമായി ഫേസ്ബുക്ക്  സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം.

എന്നാല്‍ ചാറ്റ് ചെയ്യാനും, നോട്ടിഫിക്കേഷന്‍ നോക്കാനും, സുഹൃത്തുക്കളെ ചേര്‍ക്കാനും നിങ്ങള്‍ക്ക് ഇതില്‍ ദിവസുവും ഒരു രൂപ അടയ്‌ക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News