Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:52 pm

Menu

Published on August 4, 2014 at 1:53 pm

സംസ്ഥാനത്ത് കോഴിയിറച്ചി വില്‌പന കുത്തനെ ഇടിഞ്ഞു

use-of-antibiotics-dips-sale-of-chicken-in-kerala

ആലപ്പുഴ: കോഴിയിറച്ചിൽ ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവെയ്ക്കുന്നുണ്ടെന്ന വാർത്തയെത്തുടർന്ന് സംസ്ഥാനത്ത് കോഴിയിറച്ചി വില്പന കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് ശരാശരി 18-20 ലക്ഷം കിലോ കോഴിയിറച്ചിയാണ് ഒരുദിവസം വില്പന നടന്നിരുന്നത്. എന്നാല്‍, ഇത് നാലുലക്ഷം കിലോയായി കുറഞ്ഞുവെന്നാണ് കണക്ക്.കോഴികളില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നതായുള്ള പഠനത്തിന്റെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതാണ് വില്പന കുറയാന്‍ കാരണമെന്നാണ് ഓൾ കേരള പോൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറയുന്നത്.പാലക്കാട് ഗോപാലപുരം ചെക്ക്‌പോസ്റ്റ് വഴിയാണ് സംസ്ഥാനത്ത് ഏററവും കൂടൂതൽ കോഴി വരുന്നത്. 100110 ലോഡ് വണ്ടിയാണ് ശരാശരി വന്നുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ മുപ്പതിന് താഴെ ലോഡ്മാത്രമാണ് ഈ ചെക്ക്‌പോസ്റ്റ് വഴി വരുന്നത്. മറ്റ് ചെക്ക് പോസ്റ്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ലോഡുമായി വന്ന പല വാഹനങ്ങളും വില്പന നടത്താതെ കിടക്കുകയാണ്.കോഴിയിറച്ചി വില്പന കുറഞ്ഞതോടെ മറ്റ് ഇറച്ചിവിഭവങ്ങളുടെയും മീനിന്റെയും വില്പന കൂടി. കല്യാണ ആവശ്യങ്ങൾക്കും മറ്റുമായി കോഴി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരും ബീഫ്, മട്ടൻ തുടങ്ങി ഇറച്ചിവിഭവങ്ങളിലേക്ക് തിരിഞ്ഞു. വില്പന കുറഞ്ഞെങ്കിലും വിലയിൽ മാറ്റമില്ല. 100-110 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില.

Loading...

Leave a Reply

Your email address will not be published.

More News